Quantcast

ജയ്‌സ്വാളിന് സെഞ്ചുറി; രാജ്‌കോട്ട് ടെസ്റ്റിൽ ഇന്ത്യ ശക്തമായ നിലയിൽ, 322 റൺസ് ലീഡ്

126 റൺസ് ഒന്നാം ഇന്നിങ്‌സ് ലീഡുമായി ബാറ്റിങ് തുടങ്ങിയ ആതിഥേയർക്ക് ക്യാപ്റ്റൻ രോഹിത് ശർമ്മയെയാണ് ആദ്യം നഷ്ടമായത്.

MediaOne Logo

Web Desk

  • Published:

    17 Feb 2024 12:14 PM GMT

ജയ്‌സ്വാളിന് സെഞ്ചുറി; രാജ്‌കോട്ട് ടെസ്റ്റിൽ ഇന്ത്യ ശക്തമായ നിലയിൽ, 322 റൺസ് ലീഡ്
X

രാജ്‌കോട്ട്: രാജ്കോട്ട് ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ മികച്ച നിലയിൽ. മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ 196-2 എന്ന നിലയിലാണ് ആതിഥേയർ. 322 റൺസ് ലീഡായി. ഓപ്പണർ യശസ്വി ജയ്‌സ്വാൾ സെഞ്ചുറിയുമായി തിളങ്ങി. 65 റൺസുമായി ശുഭ്മാൻ ഗിലും മൂന്ന് റൺസുമായി കുൽദീപ് യാദവുമാണ് ക്രീസിൽ. പേശിവലിവിനെ തുടർന്ന് ജയ്‌സ്വാൾ 104 റൺസിൽ നിൽക്കെ റിട്ടയേർഡ് ഹർട്ടായി. നേരത്തെ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് 319ൽ അവസാനിച്ചിരുന്നു. ഇന്ത്യക്കായി മുഹമ്മദ് സിറാജ് നാല് വിക്കറ്റ് വീഴ്ത്തി.

രണ്ടിന് 207 എന്ന നിലയിൽ മൂന്നാം ദിനം ആരംഭിച്ച ഇംഗ്ലണ്ടിന് ജോ റൂട്ടിന്റെ (18) വിക്കറ്റാണ് ആദ്യം നഷ്ടമായത്. മോശം ഫോമിലുള്ള വിക്കറ്റ് കീപ്പർ ബാറ്റർ ജോണി ബെയ്സ്റ്റോ പൂജ്യത്തിന് മടങ്ങി. 153 റൺസെടുത്ത് ഡക്കറ്റും മടങ്ങിയതോടെ സന്ദർശകർ വൻതകർച്ച നേരിട്ടു. ശേഷിക്കുന്ന അഞ്ച് വിക്കറ്റുകൾ 29 റൺസിനിടെ ഇംഗ്ലണ്ടിന് നഷ്ടമായി. ലഞ്ചിന് ശേഷം ബെൻ സ്റ്റോക്‌സിനെ (41) പുറത്താക്കി ജഡേജ ആദ്യ പ്രഹരമേൽപ്പിച്ചു. ഫോക്സിന്റെ (13) വിക്കറ്റ് സിറാജും സ്വന്തമാക്കിയതോടെ ലീഡ് നേടാനുള്ള ഇംഗ്ലണ്ട് പ്രതീക്ഷകൾ അസ്തമിച്ചു. വാലറ്റക്കാരായ റെഹാൻ അഹമ്മദും (6), ജെയിംസ് ആൻഡേഴ്‌സണും (1) ടോം ഹാർട്‌ലിയും(6) മടങ്ങിയതോടെ ഇംഗ്ലണ്ട് പോരാട്ടം 319ൽ അവസാനിച്ചു. നേരത്തെ, ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യയെ രോഹിത് ശർമ (131), രവീന്ദ്ര ജഡേജ (112) എന്നിവരുടെ സെഞ്ചുറികളാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്.

126 റൺസ് ഒന്നാം ഇന്നിങ്‌സ് ലീഡുമായി ബാറ്റിങ് തുടങ്ങിയ ഇന്ത്യക്ക് ക്യാപ്റ്റൻ രോഹിത് ശർമ്മയെയാണ് ആദ്യം നഷ്ടമായത്. 19 റൺസിൽ നിൽക്കെ ജോ റൂട്ടാണ് വിക്കറ്റിന് മുന്നിൽ കുടുക്കിയത്. തുടർന്ന് ഒത്തുചേർന്ന ജയ്‌സ്വാൾ-ശുഭ്മാൻഗിൽ കൂട്ടുകെട്ട് ഇന്ത്യൻ ഇന്നിങ്‌സ് മുന്നോട്ട് കൊണ്ടുപോയി. ഏകദിന ശൈലിയിൽ ബാറ്റുവീശിയ ജയ്‌സ്വാൾ 133 പന്തിൽ ഒൻപത് ബൗണ്ടറിയും അഞ്ച് സിക്‌സറും സഹിതമാണ് മൂന്നക്കം കണ്ടത്. പേശിവിലിവിനെ തുടർന്ന് 104ൽ നിൽക്കെ താരം റിട്ടയേർഡ് ഹർട്ടായി. തുടർന്ന് ക്രീസിലെത്തിയ രജത് പടിദാർ പൂജ്യത്തിന് പുറത്തായി. ടോം ഹാർട്ട്‌ലിക്കായിരുന്നു വിക്കറ്റ്.

TAGS :

Next Story