Quantcast

ന്യൂസിലാൻഡിനെ ബാറ്റിങിന് അയച്ച് ഇന്ത്യ; ടീമിൽ രണ്ട് മാറ്റങ്ങൾ

പരിക്കേറ്റ ഹാർദിക് പാണ്ഡ്യക്ക് പകരം സൂര്യകുമാർ യാദവും അത്ര ഫോമിലല്ലാത്ത ഷർദുൽ താക്കൂറിന് പകരം മുഹമ്മദ് ഷമിയും ഇടം നേടി.

MediaOne Logo

Web Desk

  • Updated:

    2023-10-22 08:17:20.0

Published:

22 Oct 2023 8:15 AM GMT

ന്യൂസിലാൻഡിനെ ബാറ്റിങിന് അയച്ച് ഇന്ത്യ; ടീമിൽ രണ്ട് മാറ്റങ്ങൾ
X

ധരംശാല: ലോകകപ്പിൽ ന്യൂസിലാൻഡിനെതിരെ ടോസ് നേടിയ ഇന്ത്യ ബൗളിങ് തെരഞ്ഞെടുത്തു. ഇന്ത്യൻ ടീമിൽ രണ്ട് മാറ്റങ്ങളുണ്ട്. പരിക്കേറ്റ ഹാർദിക് പാണ്ഡ്യക്ക് പകരം സൂര്യകുമാർ യാദവും അത്ര ഫോമിലല്ലാത്ത ഷർദുൽ താക്കൂറിന് പകരം മുഹമ്മദ് ഷമിയും ഇടം നേടി.

ഈ ലോകകപ്പ് തുടങ്ങിയ ശേഷം ആദ്യമയാണ് ഇന്ത്യൻ ടീമിൽ മാറ്റങ്ങൾ. അതേസമയം ന്യൂസിലാൻഡ് അവസാന മത്സരത്തിലെ അതേ ഇലവനെതന്നെ നിലനിർത്തി. മൂന്ന് പേസർമാരും രണ്ട് സ്പിന്നർമാരും അടങ്ങുന്നതാണ് ന്യൂസിലാൻഡ് ടീം. കെയിൻ വില്യംസൺ ഇപ്പോഴും പരിക്കിൽ നിന്ന് പൂർണമായും മുക്തനായിട്ടില്ല. ടോം ലാഥമാണ് ടീമിനെ നയിക്കുന്നത്.

ഇന്ത്യ (പ്ലേയിംഗ് ഇലവൻ): രോഹിത് ശർമ (നായകന്‍), ശുഭ്മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാർ യാദവ്, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.

ന്യൂസിലൻഡ് (പ്ലേയിംഗ് ഇലവൻ): ഡെവൺ കോൺവേ, വിൽ യങ്, റാച്ചിൻ രവീന്ദ്ര, ഡാരിൽ മിച്ചൽ, ടോം ലാതം (നായകന്‍-വിക്കറ്റ് കീപ്പര്‍), ഗ്ലെൻ ഫിലിപ്‌സ്, മാർക്ക് ചാപ്മാൻ, മിച്ചൽ സാന്റ്നർ, മാറ്റ് ഹെൻറി, ലോക്കി ഫെർഗൂസൺ, ട്രെന്റ് ബോൾട്ട്

TAGS :

Next Story