Quantcast

കോഹ്‌ലിയും രോഹിതും മടങ്ങി; മുംബൈ ടെസ്റ്റിൽ ഇന്ത്യക്ക് നാല് വിക്കറ്റ് നഷ്ടം, 86-4

ന്യൂസിലാൻഡിനായി അജാസ് പട്ടേൽ രണ്ട് വിക്കറ്റ് വീഴ്ത്തി

MediaOne Logo

Sports Desk

  • Updated:

    2024-11-01 12:34:05.0

Published:

1 Nov 2024 9:14 AM GMT

Kohli and Rohit return; India lost by four wickets in the Mumbai Test, 86-4
X

മുംബൈ: ന്യൂസിലൻഡിനെതിരായ അവസാന ടെസ്റ്റിൽ ഇന്ത്യക്ക് നാല് വിക്കറ്റ് നഷ്ടം. ന്യൂസിലൻഡിന്റെ ആദ്യ ഇന്നിംഗ്സ് സ്‌കോറായ 235നെതിരെ ഇന്ത്യ ഒന്നാംദിനം കളിഅവസാനിക്കുമ്പോൾ നാലിന് 86 എന്ന നിലയിലാണ്. ശുഭ്മാൻ ഗിൽ (31), റിഷഭ് പന്ത് (1) എന്നിവരാണ് ക്രീസിൽ. കിവീസിന് വേണ്ടി അജാസ് പട്ടേൽ രണ്ട് വിക്കറ്റ് വീഴ്ത്തി. രോഹിത് ശർമ(18), യശസ്വി ജയ്‌സ്വാൾ(30), മുഹമ്മദ് സിറാജ്(0), വിരാട് കോഹ് ലി(4) എന്നിവരുടെ വിക്കറ്റാണ് ആതിഥേയർക്ക് നഷ്ടമായത്.നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ന്യൂസിലൻഡിനെ അഞ്ച് വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജയാണ് തകർത്തത്. വാഷിംഗ്ടൺ സുന്ദർ നാല് വിക്കറ്റ് നേടി.ഡാരിൽ മിച്ചൽ (82), വിൽ യംഗ് (71) എന്നിവർ അർധസെഞ്ച്വറി നേടി.

സ്‌കോർബോർഡിൽ 25 റൺസ് ചേർക്കുന്നതിനിടെ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. മാറ്റ് ഹെൻട്രിയുടെ ഓവറിൽ ലഥാമിന് ക്യാച്ച് നൽകി ക്യാപ്റ്റൻ രോഹിത് ശർമ(18)പവലിയനിലേക്ക് നടന്നു. ഒരുലൈഫ് ലഭിച്ചിട്ടും അത് മുതലാക്കാൻ ഹിറ്റ്മാനായില്ല. തുടർന്ന് ക്രീസിലെത്തിയ ഗിൽ- യശസ്വി ജയ്‌സ്വാൾ (30) കൂട്ടുകെട്ട് ഇന്നിംഗ്സ് മുന്നോട്ട് കൊണ്ടുപോയി. 53 റൺസാണ് ഇരുവരും കൂട്ടിചേർത്തത്. എന്നാൽ ജയ്‌സ്വാളിനെ ക്ലീൻബൗൾഡാക്കി അജാസ് പട്ടേൽ കിവീസിന് ബ്രേക്ക് ത്രൂ നൽകി.

പിന്നീട് ക്രീസിലെത്തിയത് നൈറ്റ് വാച്ച്മാൻ മുഹമ്മദ് സിറാജ്(0)നേരിട്ട ആദ്യ പന്തിൽ തന്നെ വിക്കറ്റിന് മുന്നിൽ കുടുങ്ങി. റിവ്യൂ നഷ്ടപ്പെടുത്തുകയും ചെയ്തു. അനാവശ്യ റണ്ണിനോടി വിരാട്് കോഹ്‌ലി റണ്ണൗട്ടായി. മാറ്റ് ഹെൻട്രിയാണ് കോഹ്‌ലിയെ(4)ഡയറക്ട് ത്രോയിൽ പുറത്താക്കിയത്. പിന്നീട് റിഷഭ് പന്ത് - ഗിൽ സഖ്യം വിക്കറ്റ് പോവാതെ ആദ്യദിനം അവസാനിപ്പിച്ചു.

TAGS :

Next Story