Quantcast

ഇന്ത്യ ന്യൂസിലാന്‍റ് രണ്ടാം ടെസ്റ്റ് ഇന്ന്; കോഹ്‍ലി തിരിച്ചെത്തും

സീനിയർ താരങ്ങളെ നിലനിർത്തിയാൽ ഓപ്പണർ മയങ്ക് അഗർവാളിന് സ്ഥാനം നഷ്ടമാകും

MediaOne Logo

Web Desk

  • Published:

    3 Dec 2021 1:45 AM GMT

ഇന്ത്യ ന്യൂസിലാന്‍റ് രണ്ടാം ടെസ്റ്റ് ഇന്ന്; കോഹ്‍ലി തിരിച്ചെത്തും
X

ഇന്ത്യ ന്യൂസിലൻഡ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് ഇന്ന് തുടക്കമാകും. രാവിലെ ഒൻപതര മുതൽ മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് മത്സരം. ഇന്ത്യൻ നിരയിലേക്ക് നായകൻ വിരാട് കോഹ്‍ലി മടങ്ങിയെത്തും.

ലോക ടെസ്റ്റ് ചാമ്പ്യന്മാർക്കെതിരെ ജയിക്കാവുന്ന മത്സരത്തിലാണ് ഇന്ത്യ സമനില വഴങ്ങിയത്. കോഹ്‍ലി മടങ്ങിയെത്തുന്നതോടെ ഒന്നുകൂടി ശക്മാകുന്ന ബാറ്റിങ് നിരയിൽ നിന്നും ആര് പുറത്താകും എന്നതാണ് നിലവിലെ ചോദ്യം. മധ്യനിരയിൽ അജിങ്ക്യ രഹാനെയും ചെതേശ്വർ പുജാരയും പഴയ ഫോമിലല്ല. ഇനിയും ഇവർക്ക് അവസരം നൽകുന്നതിൽ മുൻ താരങ്ങൾ ഉൾപ്പടെ വിമർശനം ഉന്നയിക്കുന്നുണ്ട്.

എന്നാൽ ആരെ പുറത്തിരിത്തും എന്നതിൽ ഇനിയും വ്യക്തതയില്ല. സീനിയർ താരങ്ങളെ നിലനിർത്തിയാൽ ഓപ്പണർ മയങ്ക് അഗർവാളിന് സ്ഥാനം നഷ്ടമാകും. വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹ പരിക്കിൽ നിന്നും പൂർണമായി മുക്തനായിട്ടുണ്ട്. ഇഷാന്ത് ശർമയ്ക്ക് പകരം ഉമേശ് യാദവ് പേസ് നിരയിൽ ഇടം പിടിച്ചേക്കും. പൊരുതി നിന്ന് സമനില പിടിച്ച കിവീസ് നിരയിൽ കാര്യമായ മാറ്റത്തിന് സാധ്യതയില്ല. പേസിനെ തുണക്കുന്ന പിച്ചിൽ ജാമിസൺ - സൗത്തി സഖ്യം കാര്യമായ നേട്ടമുണ്ടാക്കുമെന്നാണ് ന്യൂസിലൻഡ് പ്രതീക്ഷിക്കുന്നത്.

TAGS :

Next Story