ദക്ഷിണാഫ്രിക്കയെ 10 വിക്കറ്റിന് തകർത്ത് ഇന്ത്യൻ വനിതകൾ; പരമ്പര സമനിലയിൽ
ഇന്ത്യൻ നിരയിൽ പൂജ വസ്താർക്കർ നാല് വിക്കറ്റും രാധ യാദവ് മൂന്ന് വിക്കറ്റും വീഴ്ത്തി.
ചെന്നൈ: ട്വന്റി 20 പരമ്പരയിലെ അവസാന മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ 10 വിക്കറ്റിന് തകർത്ത് ഇന്ത്യ. ഇതോടെ പരമ്പര (1-1) സമനിലയിലായി. എം.എ ചിദംബരം സ്റ്റേഡിയത്തിൽ നടന്ന കളിയിൽ ആദ്യം ബാറ്റ് ചെയ്ത പ്രോട്ടിയാസ് 17.1 ഓവറിൽ 84 റൺസിൽ ഓൾഔട്ടായി. മറുപടി ബാറ്റിങിൽ 10.5 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ അനായാസം ഇന്ത്യ ലക്ഷ്യം മറികടന്നു. സ്മൃതി മന്ദാന(54), ഷഫാലി വർമ(27) പുറത്താകാതെ നിന്നു. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം ദക്ഷിണാഫ്രിക്ക വിജയിച്ചിരുന്നു. രണ്ടാം മത്സരം മഴമൂലം ഉപേക്ഷിച്ചു.
ആദ്യം ബാറ്റ് ചെയ്ത സന്ദർശകരുടെ തുടക്കം മികച്ചതായില്ല. 9 റൺസ് നേടിയ ക്യാപ്റ്റൻ വോൾവാർടിനെ(9) ആദ്യം നഷ്ടമായി. തുടർന്ന് ക്രീസിലെത്തിയ ആർക്കും ഇന്ത്യൻ ബൗളർമാർക്ക് മുന്നിൽ പിടിച്ചു നിൽക്കാനായില്ല. തസ്‌നിം ബ്രിട്ട്‌സ്(20), അനേക ബോഷ്(17), മരിസന്നെ കാപ്(10) എന്നിവർക്ക് മാത്രമാണ് രണ്ടക്കം കാണാനായത്. ഇന്ത്യൻ നിരയിൽ പൂജ വസ്താർക്കർ നാല് വിക്കറ്റും രാധ യാദവ് മൂന്ന് വിക്കറ്റും വീഴ്ത്തി.
Adjust Story Font
16