Quantcast

സെഞ്ച്വറിയുമായി തിലക് വർമയും സഞ്ജുവും; ജൊഹാനസ്ബർഗിൽ റൺമല കയറി ഇന്ത്യ, 283-1

പരമ്പരയിൽ സഞ്ജുവിന്റേയും തിലക് വർമയുടേയും രണ്ടാം സെഞ്ച്വറിയാണ്

MediaOne Logo

Sports Desk

  • Published:

    15 Nov 2024 5:17 PM GMT

Tilak Verma and Sanju with centuries; India climb to 283-1 in Johannesburg
X

ജൊഹാനസ്ബർഗ്: കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ പൂജ്യത്തിന് പുറത്തായതിന്റെ എല്ലാ നിരാശയും മായ്ക്കുന്ന തകർപ്പൻ സെഞ്ച്വറിയുമായി സഞ്ജു സാംസണിന്റെ തിരിച്ചുവരവ്. കഴിഞ്ഞ മാച്ചിൽ അവസാനിപ്പിച്ചിടത്ത് നിന്ന് തുടങ്ങി തിലക് വർമ. ലെഫ്റ്റ്-റൈറ്റ് കൂട്ടുകെട്ടിൽ ദക്ഷിണാഫ്രിക്കക്കെതിരെ പിറന്നത് ചരിത്ര സ്‌കോർ. 20 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 283 റൺസാണ് ഇന്ത്യ പടുത്തുയർത്തിയത്.

56 പന്തിൽ ഒൻപത് സിക്‌സറും ആറു ബൗണ്ടറിയും സഹിതം 109 റൺസുമായി സഞ്ജു പുറത്താകാതെനിന്നു. 47 പന്തിൽ 10 സിക്‌സറും ഒൻപത് ബൗണ്ടറിയുമടക്കം 120 റൺസാണ് തിലക് അടിച്ചെടുത്തത്. 18 പന്തിൽ 36 റൺസെടുത്ത അഭിഷേക് ശർമയെ സിപാംല ക്ലാസന്റെ കൈകളിലെത്തിച്ചു. ദക്ഷിണാഫ്രിക്കയിൽ ടി20യിൽ ഒരുടീം നേടുന്ന ഉയർന്ന സ്‌കോറും ജൊഹാനസ്ബർഗിലെ വലിയ സ്‌കോറുമായി ഇത്. മൂന്നാംതവണയാണ് ടി20യിൽ ഒരുമാച്ചിൽ രണ്ട് താരങ്ങൾ സെഞ്ച്വറി നേടുന്നത്.

മാർക്കോ ജാൻസൻ എറിഞ്ഞ ആദ്യ ഓവർ കരുതലോടെ തുടങ്ങിയ സഞ്ജു പിന്നീട് ഗിയർമാറ്റി കുതിക്കുന്ന കാഴ്ചക്കാണ് ആരാധകർ സാക്ഷ്യം വഹിച്ചത്. പവർപ്ലെയിൽ 73 റൺസ് നേടിയ ഇന്ത്യ 15 ഓവറിലെത്തുമ്പോൾ 146 റൺസ് പിന്നിട്ടു. ഡെത്ത് ഓവറിൽ കത്തികയറിയ സഞ്ജുവും തിലകും സ്‌കോർ 250 കടത്തി.

TAGS :

Next Story