വിജയം തുടരാൻ ഇന്ത്യ;ഇന്ത്യ-വിൻഡീസ് ടി20 പരമ്പരയിലെ ആദ്യ മത്സരം ഇന്ന്
പരിക്കേറ്റ ഓൾറൗണ്ടർ വാഷിങ്ടൺ സുന്ദറിനെയും ടീമിൽ നിന്ന് ഒഴിവാക്കി
ഇന്ത്യ-വെസ്റ്റിൻഡീസ് ടി20 പരമ്പരയിലെ ആദ്യ മത്സരം ഇന്ന് കൊൽക്കത്തയിൽ നടക്കും. പരിക്ക് കാരണം കെ എൽ രാഹുൽ ഉൾപ്പെടെ നിരവധി മുൻ നിര താരങ്ങളില്ലാതെയാണ് ഇന്ത്യ പരമ്പരക്കിറങ്ങുന്നത്.പുതിയ നായകൻ രോഹിത് ശർമ്മക്ക് കീഴിൽ പുതുയുഗത്തിനൊരുങ്ങുന്ന ഇന്ത്യൻ ടി20 ടീം പുതുനിരയുമായാണ് വീൻഡീസിനെതിരെ പരമ്പരയ്ക്കിറങ്ങുന്നത്. പരിക്ക് മൂലം നേരത്ത ടീമിൽ നിന്നും പുറത്തായ കെ.എൽ രാഹുലിന് പകരം റിഷഭ് പന്തിനെ ടീമിന്റെ വൈസ് ക്യാപ്റ്റനായി നിശ്ചയിച്ചു.
പരിക്കേറ്റ ഓൾറൗണ്ടർ വാഷിങ്ടൺ സുന്ദറിനെയും ടീമിൽ നിന്ന് ഒഴിവാക്കി. പകരം സ്പിന്നർ് കുൽദീപ് യാദവിനെ ടീമിലുൾപ്പെടുത്തി. റിതുരാജ് ഗെയ്ക്ക് വാദ് ദീപക് ഹൂഡ തുടങ്ങിയവരെയും പുതുതായി ടീമിലുൾപ്പെടുത്തിയിരുന്നു.
ക്യാപ്റ്റൻ രോഹിതിന് പുറമെ ശ്രേയസ് അയ്യർ, വിരാട് കോലി, സൂര്യകുമാർ യാദവ് തുടങ്ങിയവരടങ്ങുന്ന ബാറ്റിങ് നിര തന്നെയാണ് ഇന്ത്യയുടെ കരുത്ത്. മറുവശത്ത് സീനിയർ താരം കീറൺ പൊള്ളാർഡിന്റെ നേതൃത്വത്തിൽ ഇറങ്ങുന്ന വിൻഡീസ് നിരയിൽ ഒരു പിടി കൂറ്റനടിക്കാരുണ്ട്. ഏകദിന പരമ്പരയിൽ ഒറ്റ മത്സരം പോലും ജയിക്കാതെ പൂർണ അടിയറവ് പറഞ്ഞ വിൻഡീസ് ടി20 പരമ്പരയിലൂടെ തിരിച്ചുവരവാണ് ലക്ഷ്യമിടുന്നത്. ഇന്ന് വൈകീട്ട് ഏഴിന് ഈഡൻ ഗാർഡൻസ് സ്റ്റേഡിയത്തിൽ മത്സരം തുടങ്ങും. ഈ മാസം 18, 20 തിയതികളിലാണ് പരമ്പരിയിലെ രണ്ടും മൂന്നും മത്സരങ്ങൾ.
Adjust Story Font
16