Quantcast

ഇന്ത്യയ്ക്ക് ടോസ്: ബൗളിങ് തെരഞ്ഞെടുത്തു; ദീപക് ഹൂഡയ്ക്ക് അരങ്ങേറ്റം

രാജസ്ഥാന്‍ ഓള്‍റൗണ്ടര്‍ ദീപക് ഹൂഡയെ ഇന്ത്യന്‍ ഇലവനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അന്താരാഷ്ട്ര ഏകദിനത്തില്‍ ഹൂഡയുടെ അരങ്ങേറ്റ മത്സരമാണിത്.

MediaOne Logo

Web Desk

  • Updated:

    2022-02-06 09:22:46.0

Published:

6 Feb 2022 9:20 AM GMT

ഇന്ത്യയ്ക്ക് ടോസ്: ബൗളിങ് തെരഞ്ഞെടുത്തു; ദീപക് ഹൂഡയ്ക്ക് അരങ്ങേറ്റം
X

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബൗളിങ് തെരഞ്ഞെടുത്തു. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തിലാണ് മത്സരം. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ആയിരാമത്തെ ഏകദിന മത്സരവുമാണിത്.

രാജസ്ഥാന്‍ ഓള്‍റൗണ്ടര്‍ ദീപക് ഹൂഡയെ ഇന്ത്യന്‍ ഇലവനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അന്താരാഷ്ട്ര ഏകദിനത്തില്‍ ഹൂഡയുടെ അരങ്ങേറ്റ മത്സരമാണിത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍, വിരാട് കോഹ്‌ലി, റിഷഭ്‌ പന്ത്, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, വാഷിങ്ടണ്‍ സുന്ദര്‍, ശാര്‍ദൂല്‍ ഠാക്കൂര്‍, യുസ് വേന്ദ്ര ചാഹല്‍, പ്രസിദ് കൃഷ്ണ, മുഹമ്മദ് സിറാജ് എന്നിവരാണ് ഇന്ത്യന്‍ ഇലവന്‍.

അതേസമയം 17 ഓവർ പിന്നിടുമ്പേൾ വെസ്റ്റ്ഇൻഡീസിന്റെ മൂന്ന് വിക്കറ്റുകൾ നഷ്ടമായി. വിൻഡീസ് സ്‌കോർ 63 റൺസാണ്. രണ്ട് വിക്കറ്റ് വീഴ്ത്തിയ സ്പിന്നർ വാഷിങ്ടൺ സുന്ദറാണ് വിൻഡീസിനെ കുരുക്കിയത്. ഷായ് ഹോപ്(8) ബ്രാൻഡൻ കിങ്(13) ഡാരൻ ബ്രാവോ(18) എന്നിവരണ് പുറത്തായത്. ഒരു വിക്കറ്റ് മുഹമ്മദ് സിറാജ് വീഴ്ത്തി. ടീം സ്‌കോർ 13ൽ നിൽക്കെ തന്നെ വിൻഡീസിന്റെ ആദ്യ വിക്കറ്റ് വീണു.

TAGS :

Next Story