സഞ്ജു ടീമിലില്ല; ഇന്ത്യക്കെതിരെ ടോസ് നേടിയ വെസ്റ്റിൻഡീസ് ബോളിങ് തെരഞ്ഞെടുത്തു
രോഹിത് ശർമക്കൊപ്പം സൂര്യ കുമാർ യാദവാണ് ഇന്ത്യൻ ഇന്നിങ്‌സ് ഓപ്പൺ ചെയ്യുന്നത്
ഇന്ത്യ വെസ്റ്റിൻഡീസ് ടി20 പരമ്പരയിലെ ഒന്നാം മത്സരത്തിൽ ടോസ് നേടിയ വെസ്റ്റിൻഡീസ് ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. മലയാളി താരം സഞ്ജു സാംസൺ ടീമിൽ ഇടംപിടിച്ചില്ല. കോവിഡ് മൂലം ടീമിൽ നിന്നിൽ പുറത്തായ കെ.എൽ രാഹുലിന് പകരം സഞ്ജുവിനെ ഇന്ന് ടീം സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയിരുന്നു.
രോഹിത് ശർമക്കൊപ്പം സൂര്യ കുമാർ യാദവാണ് ഇന്ത്യൻ ഇന്നിങ്‌സ് ഓപ്പൺ ചെയ്യുന്നത്. പരിക്കില്‍ നിന്ന് മോചിതനായ രവീന്ദ്ര ജഡേജ ടീമിൽ തിരിച്ചെത്തി. ഒടുവിൽ വിവരം കിട്ടുമ്പോൾ മൂന്നോവറിൽ വിക്കറ്റ് ഒന്നും നഷ്ടമാവാതെ ഇന്ത്യ 25 റൺസെടുത്തിട്ടുണ്ട്.
ഇന്ത്യൻ ടീം: രോഹിത് ശർമ, സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ, ഹർദിക് പാണ്ഡ്യ, ദിനേശ് കാർത്തിക്ക്, രവീന്ദ്ര ജഡേജ, രവി ബിഷ്‌ണോയ്, ഭുവനേശ്വർ കുമാർ, രവിചന്ദ്ര അശ്വിൻ, അർഷദീപ് സിങ്
Next Story
Adjust Story Font
16