Quantcast

വനിത ഏഷ്യകപ്പ്​: പാകിസ്​താനെ ഏഴ്​ വിക്കറ്റിന്​ തകർത്ത്​ ഇന്ത്യ

MediaOne Logo

Sports Desk

  • Updated:

    2024-07-19 18:11:01.0

Published:

19 July 2024 4:26 PM GMT

indian cricket
X

ധാംബുല്ല: വനിത ഏഷ്യ കപ്പ്​ ട്വൻറി 20യിലെ ആദ്യമത്സരത്തിൽ പാകിസ്​താനെതിരെ ഇന്ത്യക്ക്​ ഏഴുവിക്കറ്റി​െൻറ അനായാസ ജയം. ആദ്യം ബാറ്റ്​ ചെയ്​ത പാകിസ്​താൻ ഉയർത്തിയ 108 റൺസ്​ ഇന്ത്യ വെറും മൂന്നുവിക്കറ്റ്​ നഷ്​ടത്തിൽ മറികടന്നു.

മൂന്നുവിക്കറ്റ്​ വീഴ്​ത്തിയ ദീപ്​തി ശർമ, രണ്ട്​ വിക്കറ്റ്​ വീതമെടുത്ത രേണുക സിങ്​, പൂജ വസ്​ത്രാക്കർ, ശ്രേയങ്ക പാട്ടീൽ എന്നിവരാണ്​ പാക്​ ബാറ്റിങ്ങിനെ ചുരുട്ടിക്കൂട്ടിയത്​. കൃത്യമായ ഇടവേളകളിൽ വിക്കറ്റെടുത്ത ഇന്ത്യൻ സംഘം പാക്​ ബാറ്റർമാരിൽ ആരെയും നിലയുറപ്പിക്കാൻ അനുവദിച്ചില്ല. 25 റൺസെടുത്ത സിദ്ര അമീനാണ്​ പാകിസ്​താ​െൻറ ടോപ്പ്​ സ്​കോറർ.35 പന്തുകളാണ്​ സിദ്ര ഇതിനായി നേരിട്ടത്​​.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക്​ എളുപ്പമായിരുന്നു. ഷെഫാലി വർമയും (29 പന്തിൽ 40) സ്​മൃതി മന്ദാനയും (31 പന്തിൽ 45) മിന്നും തുടക്കമാണ്​ നൽകിയത്​. 85 റൺസിലാണ്​ ഇന്ത്യയുടെ ആദ്യ വിക്കറ്റ്​ വീണത്​. ജൂലൈ 21ന്​ യു.എ.ഇക്കെതിരെയാണ്​ ഇന്ത്യയുടെ അടുത്ത മത്സരം.

TAGS :

Next Story