അണ്ടർ 19 ലോകകപ്പ്: നായകനടക്കം അഞ്ച് ഇന്ത്യൻ താരങ്ങൾക്ക് കോവിഡ്, കളിയെ ബാധിക്കുമെന്ന് ആശങ്ക
അയർലാന്റിനെ 174 റൺസിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 307 റൺസ് എടുത്തിരുന്നു. മറുപടി ബാറ്റിങിൽ അയർലാന്റ് 39ഓവറിൽ 133 റൺസിന് എല്ലാവരും പുറത്തായി.
കൗമാര ലോകകപ്പിൽ കിരീട സ്വപ്നവുമായി കാത്തിരിക്കുന്ന ഇന്ത്യൻ നിരയെ വലച്ച് കോവിഡ് വ്യാപനം. ക്യാപ്റ്റൻ യാഷ് ഡൾ, ഉപ നായകൻ എസ്.കെ റഷീദ് അടക്കം ആറു പേരിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ബാറ്റർ ആരാധ്യ യാദവ്, വാസു വാറ്റ്സ്, മാനവ് പരേഖ്, സിദ്ധാർഥ് യാദവ് എന്നിവരാണ് കോവിഡ് ബാധിതരായ മറ്റുള്ളവർ. കഴിഞ്ഞ ദിവസം മറ്റു മൂന്നു പേരെ കൂടി കോവിഡ് ബാധിച്ചിരുന്നു.
അതേസമയം അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യ രണ്ടാം ജയം സ്വന്തമാക്കി. അയർലാന്റിനെ 174 റൺസിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 307 റൺസ് എടുത്തിരുന്നു. മറുപടി ബാറ്റിങിൽ അയർലാന്റ് 39ഓവറിൽ 133 റൺസിന് എല്ലാവരും പുറത്തായി. കോവിഡ് ബാധിച്ചവര്‍ കളത്തിലിറങ്ങിയിരുന്നില്ല.
ആദ്യ മത്സരത്തിൽ 45 റൺസിന് സൗത്ത് ആഫ്രിക്കയെ തോൽപ്പിച്ചിരുന്നു. അതേസമയം സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും മാനേജ്‌മെന്റുമായും കോച്ചിംഗ് ഗ്രൂപ്പുമായും ബന്ധപ്പെട്ടിട്ടുണ്ടെന്നും ബിസിസിഐ വാർത്താക്കുറിപ്പിൽ അറിയിച്ചു. ശനിയാഴ്ച ഉഗാണ്ടക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.
U-19 World Cup: Indian Captain & 5 Others Test Positive for Covid, Quarantined
Adjust Story Font
16