ബമ്പറടിച്ച് റൊമാരിയോ ഷെപ്പേർഡ്: 75 ലക്ഷത്തിൽ നിന്ന് 7.75 കോടിയിലേക്ക്
7.75 കോടിക്ക് സൺറൈസേഴ്‌സ് ഹൈദരാബാദിലെത്തുന്നത് വരെ ഷെപ്പേർഡിനായി ഒരു വിധം ടീമുകളൊക്കെ ഉണ്ടായിരുന്നു. 2019 നവംബറിൽ അഫ്ഗാനിസ്താനെതിരായ ഏകദിനത്തിലാണ് ഷെപ്പാർഡ് വെസ്റ്റ്ഇൻഡീസിനായി അരങ്ങേറിയത്.
ഐ.പി.എൽ ലേലത്തിലെ രണ്ടാം ദിവസം ശ്രദ്ധേയനായി വെസ്റ്റ്ഇൻഡീസിന്റെ ഓൾറൗണ്ടർ റൊമേരിയോ ഷെപ്പേർഡ്. 7.75 കോടിക്ക് സൺറൈസേഴ്‌സ് ഹൈദരാബാദിലെത്തുന്നത് വരെ ഷെപ്പേർഡിനായി ഒരു വിധം ടീമുകളൊക്കെ ഉണ്ടായിരുന്നു. 2019 നവംബറിൽ അഫ്ഗാനിസ്താനെതിരായ ഏകദിനത്തിലാണ് ഷെപ്പാർഡ് വെസ്റ്റ്ഇൻഡീസിനായി അരങ്ങേറിയത്.
അരങ്ങേറ്റം മുതലുള്ള ചുരുങ്ങിയ കാലയളവിൽ വലിയ അത്ഭുതങ്ങളൊന്നും സൃഷ്ടിക്കാൻ ഷെപ്പാർഡിനായിട്ടില്ല. വെസ്റ്റ്ഇൻഡീസിനായി 24 മത്സരങ്ങളാണ് ഏകദിന-ടി20 മത്സരങ്ങളിലായി ഷെപ്പാർഡ് കളിച്ചത്. ഏകദിനത്തിൽ ഉയർന്ന സ്‌കോർ 50 ആണ്. ടി20യിലെ ഉയർന്ന സ്‌കോർ 44 ഉം. രണ്ട് ഫോർമാറ്റുകളിലുമായി 20 വിക്കറ്റുകളാണ് താരത്തിന്റെ സമ്പാദ്യം. എന്നാൽ ടി20യിൽ താരത്തിന്റെ സ്‌ട്രേക്ക് റേറ്റ് 160.27 ആണ്. ഈ സ്‌ട്രേക്ക് റൈറ്റിൽ കണ്ണുനട്ടാണ് ടീമുകൾ ഷെപ്പാർഡിന് പിന്നാലെ പോയത്.
ഏതു സാഹചര്യത്തിലും കളി തിരിക്കാൻ കഴിയുന്ന പവർഹിറ്റിങ് കഴിവാണ് ഷെപ്പാർഡിനെ തങ്ങളുടെ ടീമിലെത്തിക്കാൻ ഐപിഎൽ ഫ്രാഞ്ചൈസികൾ മത്സരിച്ചത്. മാത്രമല്ല കരീബിയൻ പ്രീമിയർ ലീഗിലെ മികച്ച പ്രകടനവും താരത്തിന് തുണയായി. ഗുയാന ആമസോൺ വാരിയേഴ്‌സിന് വേണ്ടിയാണ് ഷെപ്പാർഡ് കളിക്കുന്നത്. 2021 എഡിഷനിൽ ഇവിടെ വിക്കറ്റ് വേട്ടയിൽ രണ്ടാം സ്ഥാനവും ഷെപ്പാർഡിനായിരുന്നു. 9 മത്സരങ്ങളിൽ നിന്നായി 14.11 ആവറേജിൽ 18 വിക്കറ്റുകളാണ് ഷെപ്പാർഡ് വീഴ്ത്തിയത്. 165.15 സ്‌ട്രൈക്ക് റേറ്റിൽ നേടിയത് 109 റൺസും.
അതേസമയം രണ്ടാം ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ലിയാം ലിവിങ്സ്റ്റണും നേട്ടമുട്ടാക്കി. ഒരു കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തെ 11.50 കോടി രൂപയ്ക്കാണ് പഞ്ചാബ് കിങ്‌സ് സ്വന്തമാക്കിയത്. രണ്ടാം ദിനത്തില്‍ ആദ്യം ലേലത്തിനെത്തിയ ദക്ഷിണാഫ്രിക്കന്‍ താരം ഏയ്ഡന്‍ മാര്‍ക്രത്തെ 2.60 കോടിക്ക് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സ്വന്തമാക്കി.ഈയിടെ സമാപിച്ച ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ തിളങ്ങിയ വെസ്റ്റിന്‍ഡീസ് താരം ഒഡീന്‍ സ്മിത്തിനെ 6 കോടി രൂപയ്ക്ക് പഞ്ചാബ് കിങ്‌സ് സ്വന്തമാക്കി.
IPL 2022 Auction: Romario Shepherd earns a bumper contract
Adjust Story Font
16