Quantcast

വിരാട് കോഹ്‌ലിക്കരികിലേക്ക് ഓടിയെത്തിയ ആരാധകനെ ക്രൂരമായി മര്‍ദ്ദിച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍-വീഡിയോ

ആര്‍സിബിയുടെ ബാറ്റിങിനായി വിരാട് കോഹ്ലി ക്രീസിലെത്തിയ ഉടനെയാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ആരാധകന്‍ ഗ്രൗണ്ടിലേക്ക് ഓടിയെത്തിയത്.

MediaOne Logo

Sports Desk

  • Published:

    27 March 2024 3:24 PM GMT

വിരാട് കോഹ്‌ലിക്കരികിലേക്ക് ഓടിയെത്തിയ ആരാധകനെ ക്രൂരമായി മര്‍ദ്ദിച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍-വീഡിയോ
X

ബെംഗലൂരു: റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു-പഞ്ചാബ് കിങ്‌സ് മത്സരത്തിനിടെ വിരാട് കോഹ്‌ലിക്കരികിലേക്ക് ഓടിയെത്തിയ ആരാധകനെ ക്രൂരമായി മര്‍ദ്ദിച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍. ഗ്രൗണ്ടില്‍ നിന്ന് പിടിച്ചു കൊണ്ടുപോയി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തായത്. ആര്‍സിബിക്കായി ബാറ്റിങിനായി വിരാട് കോഹ്ലി ക്രീസിലെത്തിയ ഉടനെയാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ആരാധകന്‍ ഗ്രൗണ്ടിലേക്ക് ഓടിയെത്തിയത്. വിരാടിനടുത്തെത്തി ആലിംഗനം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഉടനെയെത്തിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ താരത്തെ ബലം പ്രയോഗിച്ച് പുറത്തേക്ക് എത്തിക്കുകയായിരുന്നു.

പിന്നീട് സ്റ്റേഡിയത്തിലെ പ്രവേശന കവാടത്തിന് പിന്നിലെത്തിച്ച ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ചുറ്റും കൂടി നിന്ന് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. പൊലീസുകാരടക്കം നോക്കി നില്‍ക്കെയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളുടെ തലയിലും മുതുകത്തും ക്രൂരമായി മര്‍ദ്ദിക്കുന്നത്. പിന്നീട് ഒരു ഒഫീഷ്യലെത്തി മര്‍ദ്ദിക്കുന്നവരെ പിടിച്ചു മാറ്റുന്നതും ദൃശ്യങ്ങളില്‍ കാണാം.

മുന്‍പും സമാനമായ രീതിയില്‍ ആരാധകര്‍ ഗ്രൗണ്ടിലേക്ക് പ്രവേശിക്കാറുണ്ടെങ്കിലും മര്‍ദ്ദിക്കുന്ന സംഭവങ്ങള്‍ കേട്ടിരുന്നില്ല. ഇവരെ പുറത്താക്കുകയോ കസ്റ്റഡിയില്‍വെക്കുകയും പിന്നീട് വിട്ടയക്കുകയുമാണ് ചെയ്തിരുന്നത്. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സിനെതിരെ ആര്‍സിബി നാലു വിക്കറ്റിന്റെ ആവേശജയം സ്വന്തമാക്കിയിരുന്നു. അര്‍ധസെഞ്ച്വറിയുമായി വിരാട് കോഹ്ലി മികച്ച പ്രകടനവും പുറത്തെടുത്തു

TAGS :

Next Story