Quantcast

ആരും വാങ്ങിയില്ല; ഐ.പി.എൽ ലേലത്തിൽ അൺസോൾഡായ പ്രമുഖർ

MediaOne Logo

Sports Desk

  • Updated:

    2024-11-27 10:43:18.0

Published:

27 Nov 2024 10:42 AM GMT

ആരും വാങ്ങിയില്ല; ഐ.പി.എൽ ലേലത്തിൽ അൺസോൾഡായ പ്രമുഖർ
X

അങ്ങനെ ഐ.പി.എൽ ലേലം കൊടിയിറങ്ങി. പല ലേലങ്ങളും പുതിയ റെക്കോർഡുകൾ കുറിച്ചു. പല താരങ്ങ​ളും പ്രതീക്ഷിച്ചതിലധികം തുക നേടിയപ്പോൾ മറ്റുചലരുടെ ഡിമാൻഡ് ഇടിയുന്നതും നാം കണ്ടു. എല്ലാതവണയും ഉള്ളത് പോലെ ഇക്കുറിയും അൺസോൾഡായ താരങ്ങൾ ഏറെയുണ്ട്. പരിശോധിക്കാം.

ആർക്കും വേണ്ടാ​ത്ത വാർണർ

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവുമധികം റൺസ് നേടിയ വിദേശ താരം, 2016ൽ സൺറൈസേഴ്സ് ഹൈദരാബാദിനെ കിരീടം ചൂടിച്ച ക്യാപ്റ്റൻ, രണ്ട് വർഷങ്ങളിലെ ഓറഞ്ച് ക്യാപ്പ് ഓണർ.. വിശേഷണങ്ങൾ അയാൾക്കേറെയുണ്ട്. പക്ഷേ അൺസോൾഡ് ലിസ്റ്റിലെ ഏറ്റവും ഗ്ലാമറസ് പേരാണ് ഡേവിഡ് വാർണറുടേത്. വാർണർ പോയ കാലത്തെ വാർണർ അല്ലെന്നും വിരമിച്ചതാണെന്നും നമുക്കറിയാം.

പക്ഷേ 2 കോടിയെന്ന അടിസ്ഥാന വിലനൽകിപ്പോലും വാർണറെ ആരും വാങ്ങാനെത്തിയില്ല. പോയ സീസണിലെ നിരാജാനകമായ പ്രകടനം തന്നെയാണ് അതിന്റെ പ്രധാന കാരണം. എട്ട് മത്സരങ്ങളിൽ നിന്നും നേടിയത് വെറും 168 റൺസായിരുന്നു. അങ്ങനെ ഡേവിഡ് വാർണറെന്ന ഒരു വലിയ പേര് നമ്മുടെ കൺമുന്നിൽ നിന്നും മാഞ്ഞുപോകുകയാണ്.

പൃഥ്വി ഷായുടെ പതനം

ഇന്ത്യൻ ക്രിക്കറ്റിലെ അടുത്ത സച്ചിനെന്ന് പലരും വിളിച്ചവൻ.. അരങ്ങേറ്റ ടെസ്റ്റിൽ തന്നെ സെഞ്ച്വറിയുമായി വരവറിയിച്ചവൻ.. പൃഥ്വി ഷ​ായെന്ന 25 കാരന്റെ പതനം ഇതോടെ പൂർത്തിയാകുകയാണ്. 75 ലക്ഷം മാത്രം അടിസ്ഥാന വിലയുണ്ടായിട്ടും ആരും പൃഥ്വിക്കായി കൈ പൊക്കിയില്ല. രഞ്ജി ട്രോഫിക്കിടെ അച്ചടക്കമില്ലായ്മയും ഫിറ്റ്നസില്ലായ്മയും ചൂണ്ടിക്കാട്ടി മുംബൈ അദ്ദേഹത്തെ പുറത്തിരുത്തിയിരുന്നു.


ഐ.പി.എല്ലിൽ അദ്ദേഹത്തെ വാങ്ങാത്തതിൽ ഇതും കാരണമായിട്ടുണ്ടാകാം. തനിക്കെതിരെ ഉയരുന്ന ട്രോളുകൾ വേദനിപ്പിക്കുന്നുണ്ടെന്നാണ് അദ്ദേഹത്തിന്റെ പുതിയ പ്രതികരണം. തെറ്റുകൾ തിരിച്ചറിഞ്ഞ് തിരിച്ചുവരട്ടെ എന്ന് നമുക്ക് ആഗ്രഹിക്കാം.

നനഞ്ഞുപോയ കൂറ്റനടിക്കാരൻ

ജോണി ബെയർ സ്റ്റോ. വർത്തമാന ക്രിക്കറ്റിലെ കൂറ്റനടിക്കാരി​ൽ ഒരാൾ. ​ഇംഗ്ലീഷ് ക്രിക്കറ്റിലെ ബാസ് ബോൾ വിപ്ലവത്തിലെ പ്രധാനി. പക്ഷേ 2 കോടി അടിസ്ഥാന വിലയുണ്ടായിരുന്ന ബെയർസ്റ്റോയെ ആരും വാങ്ങിയില്ല.


2019 മുതൽ ഐപിഎല്ലിൽ കളിക്കുന്ന ബെയർസ്റ്റോക്ക് തന്റെ പ്രതിഭക്കൊത്ത് കളിക്കാനായിട്ടില്ല എന്നത് നേരാണ്. എങ്കിലും രണ്ട് സെഞ്ച്വറികളും ഒൻപത് അർധ സെഞ്ച്വറികളും ​അദ്ദേഹത്തിന്റെ പേരിലുണ്ട്. പോയ സീസണിൽ 11 മത്സരങ്ങളിൽ നിന്നും 152 സ്ട്രൈക്ക് റേറ്റിൽ 298 റൺസാണ് നേടിയിരുന്നത്. ഇടക്കിടക്ക് പിടികൂടുന്ന പരിക്കും അദ്ദേഹത്തിന് വിനയായി.

മുസ്തഫിസുർ.. ഒരു സ്ഥാനം നിങ്ങൾ അർഹിച്ചിരുന്നു

12 ബംഗ്ലദേശ് താരങ്ങൾ ലേലത്തിന് രജിസ്റ്റർ ചെയ്തിരുന്നു. പക്ഷേ ഒരാളെയും ആരും വാങ്ങിയില്ല. അതിൽ തന്നെ ഏറ്റവും ഞെട്ടിച്ചത് മുസ്തഫിസുർറഹ്മാന്റെ കാര്യമാണ്. ട്വന്റി 20യിൽ​ ഭേദപ്പെട്ട റെക്കോർഡുകൾ അദ്ദേഹത്തിനുണ്ട്. ഡെത്ത് ഓവറുകളിൽ ഉപയോഗപ്പെടുത്താൻ സാധിക്കുന്ന മുസ്തഫിസുറിന് പല വേരിയേഷനുകളിലും എറിയാനാകും.


പല ഓവർറേറ്റഡ്​ പേസർമാരെക്കാളും കൺസിസ്റ്റന്റാണ് അയാൾ. മുസ്തഫിസ് ഐ.പി.എൽ സ്ഥാനം അർഹിച്ചിരുന്നു എന്ന് വിശ്വസിക്കുന്നവർ ഏറെയുണ്ട്. പോയ വർഷം ചെന്നൈക്കായി കളത്തിലിറങ്ങിയ താരം ഒൻപത് മത്സരങ്ങളിൽ നിന്നും 14 വിക്കറ്റുകളും നേടി. പൊതുവേ ബംഗ്ലദേശ് താരങ്ങളെ വാങ്ങാത്തതിന് കാരണമായി രാഷ്ട്രീയ വിഷയങ്ങളും പറയപ്പെടുന്നുണ്ട്.


ക്ലാസിന് പുറത്തായ ക്ലാസിക് ബാറ്റർ

വർത്തമാന ക്രിക്കറ്റിലെ വലിയ പേരുകളിലൊന്നാണ് കെയ്ൻ വില്യംസൺ. കളിക്കളത്തിലെ ​ആറ്റിറ്റ്യൂഡ് കൊണ്ടും ക്ലാസിക് ശൈലി കൊണ്ടും എതിരാളികളുടെ മനം കവരുന്നയാൾ. പക്ഷേ അദ്ദേഹത്തിനെയും ആർക്കും വേണ്ടായിരുന്നു. പക്ഷേ അതൊരു ഞെട്ടിക്കുന്ന കാര്യമല്ല. പൊതുവേ ആങ്കറിങ് റോളിലുള്ള ബാറ്റർമാർക്കൊന്നും ലേലത്തിൽ കാര്യമായ റോളുണ്ടായിരുന്നില്ല. 2022 സീസണിൽ ഹൈദരാബാദിനായി വില്യംസൺ നടത്തിയ പ്രകടനങ്ങളാണ് അദ്ദേഹത്തിന്റെ ഡിമാൻഡ് കുറച്ചത്. അന്ന് 13 മത്സരങ്ങളിൽ നിന്നും 216 റൺസ് മാത്രമാണ് നേടിയത്. ഐ.പി.എല്ലിൽ 79 മത്സരങ്ങൾ കളിച്ച അദ്ദേഹത്തിന്റെ സ്ട്രൈക്ക് ​റേറ്റ് വെറും 125 ആണ് എന്നതും ഇതിനോട് ചേർത്ത് വായിക്കണം.


ഒടുവിൽ ഷർദുലിനെയും വേണ്ടാതെയായി

ഇടക്കാലത്ത് ഇന്ത്യൻ ടീമിലും ഐപിഎല്ലിലുമെല്ലാം സ്ഥിരസാന്നിധ്യമായ ഷാർദുൽ ടാക്കൂറും ഇക്കുറി അൺസോൾഡാണ്. പോയവർഷം ചെന്നൈക്കായി നടത്തിയ മോശം പ്രകടനങ്ങളാണ് അദ്ദേഹത്തിന് വിനയായത്. ഒൻപത് മത്സരങ്ങൾ കളിച്ച ഷർദുൽ വെറും അഞ്ച് വിക്കറ്റുകൾ മാത്രമാണ് നേടിയത്. പല മത്സരങ്ങളിലും നന്നായി തല്ല് വാങ്ങുകയും ചെയ്തു. ബാറ്റിങ് എബിലിറ്റിയുണ്ടെങ്കിലും ഇംപാക്റ്റ് ​െപ്ലയർ റൂൾ വന്നതോടെ ഫിനിഷിങ്ങിലും ​അദ്ദേഹത്തിന് അവസരങ്ങൾ കുറവായി.


മായുന്ന മായങ്ക്

ആരും വാങ്ങാത്ത വലിയ പേരുകളിൽ ഒന്നാണ് മായങ്ക് അഗർവാൾ. 127 ഐപിഎൽ മത്സരങ്ങളിൽ കളത്തിലിറങ്ങിയിട്ടും അദ്ദേഹത്തിന്റെ ആവറേജ് വെറും 22 ആണ്. സ്ട്രൈക്ക്​േററ്റാകട്ടെ 133ഉം. പോയ സീസണിൽ സൺറൈഴേ്സിനായി കളിച്ച അഗർവാൾ ഷോർട്ട് പിച്ച് പന്തുകൾക്ക് മുന്നിൽ പതുങ്ങിയിരുന്നു. പോയ സീസണിൽ വെറും 4 മത്സരങ്ങളിൽ മാത്രമാണ് അദ്ദേഹത്തെ കളിപ്പിച്ചത്. ഇതിലൊന്നും തിളങ്ങാനുമായില്ല.


ആരും വാങ്ങാത്ത സ്മിത്ത്

വർത്തമാന ക്രിക്കറ്റിലെ സൂപ്പർ സ്റ്റാറുകളിൽ ഒരാ​ളാണെങ്കിലും സ്റ്റീവ് സ്മിത്തിനെ ആർക്കും വേണ്ടാത്തത് ഒരു വലിയ വാർത്തയല്ല. 2021മുതൽ അദ്ദേഹം ഐപിഎല്ലിന് പുറത്തിരിക്കുകയാണ്. വിവിധ ​ ഫ്രാഞ്ചൈസികൾക്കായി ഐപിഎല്ലിൽ 103 മത്സരങ്ങൾ കളിച്ച സ്മിത്ത് 34 ശരാശരിയിൽ 2485 റൺസാണ് നേടിയിട്ടുള്ളത്. സ്ട്രൈക്ക് ​റേറ്റാകട്ടെ, വെറും 128ഉം. ഈ വർഷം നടന്ന ട്വന്റി 20 ലോകകപ്പ് സ്ക്വാഡിൽ ആസ്ട്രേലിയയും സ്മിത്തിനെ ഉൾപ്പെടുത്തിയിരുന്നില്ല.

അൾസാരി ജോസഫ്, സർഫറാസ് ഖാൻ, സിക്കന്ദർ റാസ, ഉമേഷ് യാദവ്, ഡാരിൽ മിച്ചൽ, ഷായ് ഹോപ്പ്, കെഎസ് ഭരത്, അലക്സ് ക്യാരി, മുജീബുഉർറഹ്മാൻ, കേശവ് മഹാരാജ്, ഷാക്കിബുൾ ഹസൻ, ഫിൻ അലൻ, ഡൊണാൾഡ് ബ്രേവിസ്, നവീനുൽ ഹഖ് എന്നിങ്ങനെ നീളുന്ന അൺ സോൾഡ് ​താരങ്ങളുടെ നീണ്ട നിര വേറെയുമുണ്ട്. ​​െഗ്ലൻ ഫിലിപ്സ്, റോവ്മാൻ പവൽ, ഫാഫ് ഡു​െപ്ലസിസ് അജിൻക്യ രഹാനെ, മുഇൗൻ അലി അടക്കമുള്ളവർ അവസാന അവസരത്തിൽ പല ടീമുകളിലുമായി കയറിക്കൂടുകയായിരുന്നു.

TAGS :

Next Story