ഹൈദരാബാദിനെതിരെ ബാംഗ്ലൂരിന് 142 റൺസ് വിജയലക്ഷ്യം
ബാംഗ്ലൂർ പ്ലേ ഓഫ് ഉറപ്പിച്ചതിനാലും ഹൈദരാബാദ് നേരത്തെ തന്നെ പുറത്തായതിനാലും ഇന്നത്തെ മത്സരം അപ്രസക്തമാണ്
ഐ.പി.എല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരേ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് 142 റൺസ് വിജയലക്ഷ്യം. നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ ഹൈദരാബാദ് 141 റൺസ് എടുത്തു. ഓപ്പണർ ജേസൺ റോയിയുടെയും ക്യാപ്റ്റൻ വില്യംസണിന്റെയും പ്രകടനമാണ് ഹൈദരാബാദിന് ഭേദപ്പെട്ട സ്‌കോർ സമ്മാനിച്ചത്. ജേസൺ റോയി 44 റൺസും വില്യംസൺ 31 റൺസും എടുത്താണ് പുറത്തായത്.
ബാംഗ്ലൂർ നിരയിൽ ഈ ഐപിഎല്ലിലെ വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമനായ ഹർഷൽ പട്ടേൽ മൂന്നും വിക്കറ്റ് നേടിയപ്പോൾ ഡാനിയൽ ക്രിസ്റ്റിയൻ രണ്ടു വിക്കറ്റും ചഹലും ഗാർട്ടണും ഓരോ വിക്കറ്റു വീതവും നേടി. ടോസ് നേടിയ ബാംഗ്ലൂർ ഹൈദരാബാദിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. മാറ്റങ്ങളൊന്നും ഇല്ലാതെയാണ് ബാംഗ്ലൂരും ഹൈദരാബാദും കളത്തിലിറങ്ങുന്നത്.
ബാംഗ്ലൂർ പ്ലേ ഓഫ് ഉറപ്പിച്ചതിനാലും ഹൈദരാബാദ് നേരത്തെ തന്നെ പുറത്തായതിനാലും ഇന്നത്തെ മത്സരം അപ്രസക്തമാണ്. എങ്കിലും പ്ലേ ഓഫിന് ആത്മവിശ്വാസത്തോടെ ഒരുങ്ങാൻ ജയം തന്നെയാകും ബാംഗ്ലൂരിന്റെ ലക്ഷ്യം.
12 മത്സരങ്ങളിൽ നിന്ന് എട്ടു ജയവും നാലു തോൽവിയുമടക്കം 16 പോയന്റുമായി ആർസിബി ഇപ്പോൾ മൂന്നാംസ്ഥാനത്താണ്. രണ്ടു മത്സരങ്ങളിൽ മാത്രം ജയിക്കാനായ ഹൈദരാബാദ് അവസാന സ്ഥാനത്തും. ശേഷിച്ച രണ്ടു കളികളും ജയിച്ച് മാനംകാക്കാനാകും ഹൈദരാബാദ് ഇറങ്ങുക.
Adjust Story Font
16