Quantcast

ധോണി അന്നേ സൂചന നൽകി, നിങ്ങളത് തിരിച്ചറിഞ്ഞില്ല; ക്യാപ്റ്റൻസി മാറ്റത്തെ കുറിച്ച് ഗെയിക്‌വാദ്

ക്യാപ്റ്റൻസിയുടെ ഉത്തരവാദിത്തങ്ങൾ ചിലപ്പോൾ ഏറ്റെടുക്കേണ്ടിവരുമെന്ന് കഴിഞ്ഞ വർഷം മഹി ബായ് സൂചിപ്പിച്ചിരുന്നു.

MediaOne Logo

Sports Desk

  • Updated:

    2024-03-22 15:17:07.0

Published:

22 March 2024 3:15 PM GMT

ധോണി അന്നേ സൂചന നൽകി, നിങ്ങളത് തിരിച്ചറിഞ്ഞില്ല; ക്യാപ്റ്റൻസി മാറ്റത്തെ കുറിച്ച് ഗെയിക്‌വാദ്
X

ചെന്നൈ: ഐപിഎലിന് ഒരുദിവസം മുൻപെ മഹേന്ദ്ര സിങ് ധോണി ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് മാറിയത് അപ്രതീക്ഷിതമെല്ലെന്ന് വ്യക്തമാക്കി ഋതുരാജ് ഗെയിക്‌വാദ്. നേരത്തെതത്തെ എംഎസ്ഡി സൂചന നൽകിയിരുന്നെന്നും യുവതാരം പറഞ്ഞു. കഴിഞ്ഞ വർഷം മഹി ബായ് ക്യാപ്റ്റൻസിയുടെ ഉത്തരവാദിത്തങ്ങൾ ചിലപ്പോൾ ഏറ്റെടുക്കേണ്ടിവരുമെന്ന് സൂചിപ്പിച്ചിരുന്നു. തയാറായി ഇരുന്നോളു, ആ ഉത്തരവാദിത്തം വരുമ്പോൾ അത്ഭുതപ്പെടേണ്ടെന്നായിരുന്നു അന്ന് പറഞ്ഞത്.

പിന്നീട് ഈ വർഷം ടീമിനൊപ്പം ചേർന്നപ്പോൾ അദ്ദേഹം എന്നെയും ടീമിൻറെ തന്ത്രങ്ങൾ മെനയുന്ന സംഘത്തിൻറെ ഭാഗമാക്കി-സിഎസ്‌കെ ക്യാപ്റ്റൻ വ്യക്തമാക്കി.ഐപിഎലിന് മുൻപ് എംഎസ് ധോണി ഫേസ്ബുക്കിൽ പുതിയ റോൾ എന്ന രീതിയിൽ പോസ്റ്റിട്ടിരുന്നു. ഇത് ക്യാപ്റ്റൻ സ്ഥാനത്തിന്റെ സൂചനയാണെന്ന് ആരാധകർക്ക് പോലും മനസിലായില്ലെന്നും ഗെയിക്‌വാദ് പറഞ്ഞു.

അതേസമയം, ഐപിഎലെ ഉദ്ഘാടന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സിനെതിരെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത റോയൽ ചലഞ്ചഴ്‌സ് ബെംഗളൂരുവിന് മങ്ങിയ തുടക്കം. അഞ്ച് ഓവറിൽ 42-3 എന്ന നിലയിലാണ്. 23 പന്തിൽ 35 റൺസുമായി ആർസിബി ക്യാപ്റ്റൻ ഫാഫ് ഡുപ്ലിസിസ് മികച്ച തുടക്കം നൽകിയെങ്കിലും പിന്നീട് ക്രീസിലെത്തിയ രജത് പടിദാറും ഗ്ലെൻ മാക്‌സ് വെലും പൂജ്യത്തിന് പുറത്തായത് തിരിച്ചടിയായി. വിരാട് കോഹ്‌ലി ക്രീസിലുള്ളത് ആർസിബി ആരാധകർക്ക് പ്രതീക്ഷ നൽകുന്നു. പവർപ്ലെയിൽ ബെംഗളൂരു താരങ്ങൾ അടിച്ച് കളിക്കുന്നതിനിടെ മികച്ച ബൗളിങ് മാറ്റത്തിലൂടെ ഗെയിക്‌വാദ് ചെന്നൈയെ കളിയിലേക്ക് മടക്കികൊണ്ടുവരികയായിരുന്നു. രാജസ്ഥാനിൽ നിന്ന് സിഎസ്‌കെയിലെത്തിയ ബംഗ്ലാദേശ് ബൗളർ മുസ്തഫിസുർ രണ്ട് വിക്കറ്റുമായി തിളങ്ങി

TAGS :

Next Story