കൊല്‍ക്കത്തയ്‌ക്കെതിരെ പഞ്ചാബിന് 166 റണ്‍സ് വിജയലക്ഷ്യം
67 റണ്‍സെടുത്ത ഓപ്പണര്‍ വെങ്കിടേഷ് അയ്യരാണ് കൊല്‍ക്കയുടെ ടോപ് സ്‌കോറര്‍
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ പഞ്ചാബ് കിങ്‌സിന് 166 റണ്‍സ് വിജയലക്ഷ്യം. നിശ്ചിത 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടപ്പെടുത്തി കൊല്‍ക്കത്ത 165 റണ്‍സ് എടുത്തു. 67 റണ്‍സെടുത്ത ഓപ്പണര്‍ വെങ്കിടേഷ് അയ്യരാണ് കൊല്‍ക്കയുടെ ടോപ് സ്‌കോറര്‍. മൂന്നാം ഓവറില്‍ തന്നെ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന്റെ വിക്കറ്റ് നഷ്ടപ്പെട്ടെങ്കിലും മികച്ച ഫോമിലുള്ള വെങ്കിടേഷ് അയ്യരുടെയും ത്രിപാഠിയുടെയും പ്രകടനമാണ് ടീമിനെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്.
ഇടവേളകളില്‍ വിക്കറ്റ് നഷ്ടപ്പെട്ടെങ്കിലും സ്‌കോര്‍ ചലിപ്പിക്കുന്നതില്‍ കൊല്‍ക്കത്തയുടെ ബാറ്റര്‍മാര്‍ ശ്രദ്ധിച്ചതാണ് ടീമിന് ഭേദപ്പെട്ട സ്‌കോറിലേക്ക് എത്താന്‍ സാധിച്ചത്. പഞ്ചാബിനായി അര്‍ഷദീപ് മൂന്നും ബിഷ്‌നോയി രണ്ടു വിക്കറ്റ് നേടിയപ്പോള്‍ മുഹമ്മദ് ഷമി ഒരു വിക്കറ്റു നേടി.
കൊല്‍ക്കത്ത 11 മത്സരങ്ങളില്‍ നിന്ന് 10 പോയന്റുമായി നാലാംസ്ഥാനത്തും പഞ്ചാബ് ഇത്രയും കളികളില്‍ നിന്നും എട്ടു പോയന്റോടെ ആറാമതുമാണ്. ആദ്യ പാദത്തിലെ ദയനീയ പ്രകടനത്തിനു ശേഷം രണ്ടാം പാദത്തില്‍ ശക്തമായ തിരിച്ചുവരവാണ് കൊല്‍ക്കത്ത നടത്തിയത്. രണ്ടാംപാദത്തിലെ നാലു മത്സരങ്ങളില്‍ മൂന്നെണ്ണത്തിലും ജയിച്ചതാണ് കൊല്‍ക്കത്ത നാലാം സ്ഥാനത്തേക്കുയര്‍ന്നത്.
Adjust Story Font
16