Quantcast

ഹൈദരാബാദ് ഇന്ന് കളത്തിൽ; ലക്ഷ്യം ആദ്യ ജയം, എതിരാളി ലക്‌നൗ

ഐ.പി.എല്ലില്‍ ഇന്ന് ലക്നൗ സൂപ്പർ ജയന്റ്സ് സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടും.

MediaOne Logo

Web Desk

  • Published:

    4 April 2022 1:10 AM GMT

ഹൈദരാബാദ് ഇന്ന് കളത്തിൽ; ലക്ഷ്യം ആദ്യ ജയം, എതിരാളി ലക്‌നൗ
X

ഐ.പി.എല്ലില്‍ ഇന്ന് ലക്നൗ സൂപ്പർ ജയന്റ്സ് സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടും. വൈകിട്ട് ഏഴരയ്ക്ക് ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിലാണ് മത്സരം. രാജസ്ഥാൻ റോയൽസിനോട് തോറ്റ സൺറൈസേഴ്സ് ഹൈദരാബാദ് ആദ്യ വിജയമാണ് ലക്ഷ്യമിടുന്നത്. ഭുവനേശ്വര്‍ കുമാർ, ഉംറാൻ മാലിക്ക്, ടി നടരാജൻ എന്നിവർ ചേരുന്ന ഇന്ത്യൻ പേസ് നിരയിലാണ് സൺറൈസേഴ്സ് ഹൈദരാബാദിന്റെ പ്രതീക്ഷ.

റൺമല തീർത്ത ചെന്നൈയെ കീഴടക്കിയതിന്റെ കരുത്തുമായാണ് ലക്നൗ സൂപ്പർ ജയന്റ്സ് എത്തുന്നത്. ഓപ്പണിങിലെ രാഹുൽ -ഡീകോക്ക് സഖ്യം ഏത് ബൗളിങ് നിരയ്ക്കും വെല്ലുവിളിയാണ്. എവിൻ ലൂയിസ്, ദീപക് ഹൂഡ, ആയുഷ് ബദോനി എന്നിവർ മികച്ച ഫോമിലാണ്. രണ്ട് മത്സരം കൊണ്ട് തന്നെ ബദോനി മുൻ താരങ്ങളുടെയുൾപ്പടെ ശ്രദ്ധനേടിക്കഴിഞ്ഞു.

മനീഷ് പാണ്ഡെ കൂടി താളം കണ്ടെത്തിയാൽ ബാറ്റ് കൊണ്ട് ലക്നൗ ടോപ്ഗിയറിലെത്തും. ദുഷ്മന്ത് ചമീരയും കൃണാൽ പാണ്ഡ്യയും കഴിഞ്ഞ മത്സരത്തിൽ റൺവഴങ്ങിയിരുന്നു. രവി ബിഷ്ണോയ് ആണ് ബൗളിങിൽ ലക്നൗവിന്റെ തുറുപ്പ് ചീട്ട്. രാജസ്ഥാൻ റോയൽസിനോട് തോറ്റ സൺറൈസേഴ്സ് ഹൈദരാബാദ് ആദ്യ വിജയമാണ് ലക്ഷ്യമിടുന്നത്.

ഭുവനേശ്വര്‍ കുമാർ, ഉംറാൻ മാലിക്ക്, ടി നടരാജൻ എന്നിവർ ചേരുന്ന ഇന്ത്യൻ പേസ് നിരയിലാണ് സൺറൈസേഴ്സ് ഹൈദരാബാദിന്റെ പ്രതീക്ഷ.

TAGS :

Next Story