Quantcast

ടോസിൽ മുംബൈക്കായി കൃത്രിമം കാണിച്ചു?; പാറ്റ് കമ്മിൻസിനോട് വിശദീകരിച്ച് ഡുപ്ലെസിസ്

വാംഖഡയിൽ മുംബൈ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ ടോസിട്ടപ്പോൾ പിറകിലേക്ക് ഏറെ ദൂരെയായാണ് കോയിൻ ചെന്നുവീണത്.

MediaOne Logo

Sports Desk

  • Updated:

    2024-04-16 14:57:11.0

Published:

16 April 2024 1:51 PM GMT

ടോസിൽ മുംബൈക്കായി കൃത്രിമം കാണിച്ചു?; പാറ്റ് കമ്മിൻസിനോട് വിശദീകരിച്ച് ഡുപ്ലെസിസ്
X

ന്യൂഡൽഹി: ടോസ് വിജയിക്കുന്നതിനായി മുംബൈ ഇന്ത്യൻസിനായി കൃത്രിമം കാണിച്ചോ... സമൂഹമാധ്യമങ്ങളിൽ ചർച്ചയായി റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസും സൺറൈസേഴ്‌സ് ഹൈദരാബാദ് നായകൻ പാറ്റ് കമ്മിൻസും തമ്മിലുള്ള സംഭാഷണം. തിങ്കളാഴ്ച ചിന്നസ്വാമി സ്റ്റേഡിയത്തിൽ ആർസിബി-എസ്ആർഎച്ച് മത്സരത്തിന് മുൻപായാണ്‌ ഇരുവരും തമ്മിൽ ടോസ് കൃത്രിമം ബന്ധപ്പെട്ട് സംസാരിച്ചത്.

ബെംഗളൂരു അവസാനമായി മുംബൈയുമായി കളിച്ച മത്സരത്തിലെ സംഭവങ്ങളാണ് ഇരു ക്യാപ്റ്റൻമാർക്കുമിടയിൽ ചർച്ചയായത്. വാംഖഡയിൽ മുംബൈ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ ടോസിട്ടപ്പോൾ പിറകിലേക്ക് ഏറെ ദൂരെയായാണ് കോയിൻ ചെന്നുവീണത്. മാച്ച് റഫറി ജവഹൽ ശ്രീനാഥ് കോയിൻ കൈയിലെടുത്ത് ടോസ് നേടിയത് മുംബൈയാണെന്ന് അറിയിക്കുകയായിരുന്നു. എന്നാൽ ഇക്കാര്യത്തിൽ കൃത്രിമം നടന്നിട്ടുണ്ടെന്ന് സമൂഹമാധ്യമങ്ങളിൽ ബെംഗളൂരു ആരാധകർ പ്രചരിപ്പിക്കുന്നു. ഇത് അടിവരയിടുന്നതാണ് ഡുപ്ലെസിസിന്റെ പ്രതികരണവും. സംഭവത്തെ അത്ഭുതത്തോടെയാണ് പാറ്റ് കമ്മിൻസ് കേട്ടത്.

ആർസിബിക്കെതിരെ വാംഖഡെയിൽ ടോസ് നേടിയ ഹാർദിക് ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. മത്സരത്തിൽ മുംബൈ ഏഴ് വിക്കറ്റിന്റെ വൻ വിജയമാണ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത ആർസിബി 196 റൺസാണ് സ്‌കോർ ചെയ്തിരുന്നത്. 15.3 ഓവറിൽ മുംബൈ വിജയറൺ സ്വന്തമാക്കി. അടുത്തിടെ നടന്ന ഐപിഎൽ മത്സരങ്ങളിലെല്ലാം ടോസ് നിർണായകമായിരുന്നു

അതേസമയം, ടോസിലെ ക്രമക്കേട് സംബന്ധിച്ച തെളിവുകളൊന്നും പുറത്തുവന്നിട്ടില്ല. എന്നാൽ ഇക്കാര്യത്തിൽ ഡുപ്ലെസിസ് വിശദീകരിച്ചത് സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചക്കാണ് വഴിതുറന്നത്. നേരത്തെ ഗുജറാത്ത് ടൈറ്റൻസ് മത്സരത്തിൽ ടോസ് സമയത്ത് ശുഭ്മാൻ ഗിൽ മാച്ച് റഫറിക്കൊപ്പം പോയി സ്ഥിരീകരിച്ച വീഡിയോയും പ്രചരിച്ചിരുന്നു. ടോസിൽ ക്രമക്കേട് നടക്കുന്നതായുള്ള അഭ്യൂഹങ്ങൾക്കിടെ ഗിൽ കോയിൻ കണ്ട് ഉറപ്പ് വരുത്തിയ സംഭവം ആരാധകർ ഇതോടൊപ്പം ചേർത്ത് പറയുകയാണ്.

TAGS :

Next Story