Quantcast

നരെയ്ൻ കൊടുങ്കാറ്റിൽ ലഖ്‌നൗ വീണു; കൊൽക്കത്തക്ക് 98 റൺസിന്റെ കൂറ്റൻ ജയം

വിലക്ക് മാറി ടീമിലേക്ക് മടങ്ങിയെത്തിയ പേസർ ഹർഷിത് റാണ മൂന്ന് വിക്കറ്റ് വീഴ്ത്തി

MediaOne Logo

Sports Desk

  • Updated:

    2024-05-05 18:17:15.0

Published:

5 May 2024 4:13 PM GMT

നരെയ്ൻ കൊടുങ്കാറ്റിൽ ലഖ്‌നൗ വീണു; കൊൽക്കത്തക്ക് 98 റൺസിന്റെ കൂറ്റൻ ജയം
X

ലഖ്നൗ: ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെ 98 റൺസിന്റെ കൂറ്റൻ ജയം സ്വന്തമാക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. സ്വന്തം തട്ടകമായ എകാന സ്റ്റേഡിയത്തിൽ കൊൽക്കത്തയുടെ വിജയലക്ഷ്യമായ 236 റൺസ് പിന്തുടർന്ന് ഇറങ്ങിയ ലഖ്‌നൗ പോരാട്ടം 137ൽ അവസാനിച്ചു. 21 പന്തിൽ 36 റൺസ് നേടിയ മാർക്കസ് സ്റ്റോയിനിസാണ് ടോപ് സ്‌കോററർ. ക്യാപ്റ്റൻ കെഎൽ രാഹുൽ(25), ആസ്റ്റൺ ട്യൂണർ (16), ആയുഷ് ബദോനി(15), നിക്കോളാസ് പുരാൻ(10) എന്നിവർക്ക് മാത്രമാണ് രണ്ടക്കം കാണാനായത്. വിലക്ക് മാറി ടീമിലേക്ക് മടങ്ങിയെത്തിയ പേസർ ഹർഷിത് റാണ മൂന്ന് വിക്കറ്റ് വീഴ്ത്തി.

നേരത്തെ വിൻഡീസ് ഓൾറൗണ്ടർ സുനിൽ നരെയ്‌ന്റെ അർധ സെഞ്ച്വറി കരുത്തിലാണ് സന്ദർശകർ കൂറ്റൻ സ്‌കോർ പടുത്തുയർത്തിയത്. 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിലാണ് 235 റൺസിലേക്കെത്തിയത്. 39 പന്തിൽ 81 റൺസാണ് നരെയിൻ അടിച്ചെടുത്തത്. ഫിൽ സാൾട്ട് (14 പന്തിൽ 32), അൻഗ്രിഷ് രഘുവംശി(26 പന്തിൽ 32), രമൺദീപ് സിങ് (ആറു പന്തിൽ 25), ശ്രേയസ് അയ്യർ (15 പന്തിൽ 23) എന്നിവരും മികച്ച പിന്തുണ നൽകി. അവസാന ഓവറുകളിൽ ആഞ്ഞടിച്ച കെകെആർ 19ാം ഓവറിൽ 17ഉം 20ാം ഓവറിൽ 18ഉം റൺസ് നേടി. ടോസ് നഷ്ടമായി ബാറ്റിങിനിറങ്ങിയ കൊൽക്കത്തക്കായി സ്വപ്ന തുടക്കമാണ് സാൾട്ടും നരേനും ചേർന്ന് നൽകിയത്.4 ഓവറിൽ 60 പിന്നിട്ടു.

അഞ്ചാം ഓവറിൽ സ്‌കോർ 61ൽ നിൽക്കെ ഫിൽ സാൾട്ടിനെ നഷ്ടമായെങ്കിലും രഘുവംശി-നരേൻ കൂട്ടുകെട്ട് ടീമിനെ മുന്നോട്ട് നയിച്ചു. ആന്ദ്രെ റസൽ(12), റിങ്കുസിങ്(16), ശ്രേയസ് അയ്യർ(23) എന്നിവർ വേഗത്തിൽ മടങ്ങിയെങ്കിലും അവസാന ഓവറിൽ രമൺദീപ് സിങ് ടീമിനെ വലിയ ടോട്ടലിലേക്കെത്തിച്ചു. ലഖ്നൗവിനായി നവീൻ ഉൽ ഹഖ് മൂന്ന് വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിങിൽ സ്‌കോർ ബോർഡിൽ 20 റൺസ് തെളിയുമ്പോഴേക്ക് ഓപ്പണർ അർഷിൻ കുൽകർണിയെ(9) പുറത്താക്കി മിച്ചൽ സ്റ്റാർക്ക് ബ്രേക് ത്രൂ നൽകി. എന്നാൽ രണ്ടാംവിക്കറ്റിൽ രാഹുൽ-സ്റ്റോയിനിസ് കൂട്ടുകെട്ട് ലഖ്‌നൗവിന് പ്രതീക്ഷ നൽകി. എന്നാൽ ലഖ്‌നൗ ക്യാപ്റ്റനെ പുറത്താക്കി ഹർഷിത് റാണ കൊൽക്കത്തയെ മത്സരത്തിലേക്ക് മടക്കികൊണ്ടുവന്നു.

TAGS :

Next Story