Quantcast

ഈ സൈസ് ഷോട്ട് എടുക്കാത്തതാണല്ലോ; ധോണിയുടെ ബാറ്റിങ് പ്രകടനത്തിൽ ആരാധകർ-വീഡിയോ

ഐപിഎല്ലിൽ തന്റെ 43ാം വയസിലും തകർത്തടിക്കുന്ന സിഎസ്‌കെ താരം അപൂർവ്വ റെക്കോർഡും എകാന സ്‌റ്റേഡിയത്തിൽ സ്വന്തമാക്കി.

MediaOne Logo

Sports Desk

  • Updated:

    2024-04-19 18:56:20.0

Published:

19 April 2024 6:54 PM GMT

ഈ സൈസ് ഷോട്ട് എടുക്കാത്തതാണല്ലോ; ധോണിയുടെ ബാറ്റിങ് പ്രകടനത്തിൽ ആരാധകർ-വീഡിയോ
X

ലഖ്‌നൗ: ചെന്നൈ സൂപ്പർ കിങ്‌സ്- ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് മത്സരം. ലഖ്‌നൗവിനായി പേസർ മുഹ്‌സിൻ ഖാൻ എറിഞ്ഞ 19ാം ഓവറിന്റെ രണ്ടാമത്തെ പന്ത്. ക്രീസിലുള്ളത് ചെന്നൈ മുൻ നായകൻ എം.എസ് ധോണി. യുവതാരം എറിഞ്ഞ ഷോട്ട് ലെങ്ത് പന്തിനെ ഓഫ് സൈഡിലേക്ക് മാറിനിന്ന് കീപ്പർക്ക് പിറകിലൂടെ ഗ്യാലറിയിലേക്ക് തഴുകിയിട്ട് ധോണി. സൂര്യകുമാറും ഡിവില്ലേഴ്‌സും കളിക്കുന്ന ഷോട്ട്. ഗ്യാലറിയിലുള്ളവർ ആരവങ്ങളോടെയാണ് ധോണിയുടെ ഈ മാസ്മരിക പ്രകടനം വീക്ഷിച്ചത്. ഐപിഎലിൽ ഈ സീസണിലും ധോണിയുടെ ബാറ്റിൽനിന്ന് സിക്‌സർ പ്രകടനം നിരവധി തവണ കണ്ടിട്ടുണ്ടെങ്കിലും ഇത്തരമൊരു ഷോട്ട് അപൂർവ്വമാണെന്നാണ് ആരാധകരുടെ പക്ഷം. ധോണിയുടെ ഷോട്ടിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.

ഐപിഎല്ലിൽ തന്റെ 43ാം വയസിലും തകർത്തടിക്കുന്ന സിഎസ്‌കെ താരം അപൂർവ്വ റെക്കോർഡും എകാന സ്‌റ്റേഡിയത്തിൽ സ്വന്തമാക്കി. ഐപിഎല്ലിൽ 40 വയസ്സ് പിന്നിട്ട താരങ്ങളിൽ ഏറ്റവും അധികം റൺസ് നേടിയ താരമായി മാറിയിരിക്കുകയാണ് ചെന്നൈയുടെ തല. നിലവിൽ 500 റൺസാണ് റാഞ്ചിക്കാരൻ തന്റെ 40ാം വയസ്സിന് ശേഷം ഐപിഎല്ലിൽ നേടിയത്. വിൻഡീസ് താരം ക്രിസ് ഗെയിലിനെയാണ് ധോണി മറികടന്നത്. 481 റൺസാണ് ഗെയിൽ തന്റെ 40 വയസിന് ശേഷം സ്വന്തമാക്കിയത്. രാഹുൽ ദ്രാവിഡാണ് ഈ ലിസ്റ്റിൽ മൂന്നാമത്. 40ാം വയസ്സിന് ശേഷം 471 റൺസാണ് ഐപിഎല്ലിൽ മുൻ ഇന്ത്യൻ നായകന്റെ സമ്പാദ്യം. നാലാമതുളള ആദം ഗിൽ ക്രിസ്റ്റ് 466 റൺസും ഐപിഎല്ലിൽ നേടിയിട്ടുണ്ട്. 164 റൺസ് നേടിയിട്ടുളള സച്ചിനാണ് ഈ പട്ടികയിൽ അഞ്ചാമത്.

ഇതിനു പിന്നാലെ മറ്റൊരു നേട്ടവും ധോണി സ്വന്തമാക്കി. ഐപിഎൽ ചരിത്രത്തിൽ 5000 റൺസ് നേടുന്ന ആദ്യ വിക്കറ്റ് കീപ്പർ ബാറ്ററായാണ് ലഖ്‌നൗനെതിരായ മത്സരത്തിൽ ധോണി മാറിയത്. നിലവിൽ ഐപിഎൽ റൺവേട്ടക്കാരുടെ പട്ടികയിൽ ആറാം സ്ഥാനത്താണ് വെറ്ററൻ താരം. 223 ഇന്നിങ്‌സുകളിൽ നിന്നായി 39.45 ശരാശരിയിലും 136.99 സ്‌ട്രൈക്ക്‌റേറ്റിലും 5169 റൺസാണ് നേടിയത്. 24 അർധ സെഞ്ച്വറികുളും തന്റെ പേരിലാക്കി. ലഖ്നൗവിനെതിരെ മത്സരത്തിൽ ധോണിയുടെ തകർപ്പൻ ഫിനിഷിങിലാണ് ചെന്നൈ 176 റൺസിലേക്കെത്തിയത്. എട്ടാമനായി ക്രീസിലെത്തി 9 പന്തിൽ 28 റൺസാണ് നേടിയത്. മൂന്ന് ഫോറും രണ്ട് സിക്സും സഹിതമായിരുന്നു നേട്ടം.

TAGS :

Next Story