Quantcast

ചെപ്പോക്കിൽ സൂപ്പർ ചെന്നൈ; രാജസ്ഥാനെതിരെ അഞ്ച് വിക്കറ്റ് ജയം

തോൽവി വഴങ്ങിയതോടെ പ്ലേ ഓഫ് ഉറപ്പിക്കാൻ രാജസ്ഥാൻ റോയൽസിന് ഇനിയും കാത്തിരിക്കണം

MediaOne Logo

Sports Desk

  • Updated:

    2024-05-12 14:03:56.0

Published:

12 May 2024 2:00 PM GMT

ചെപ്പോക്കിൽ സൂപ്പർ ചെന്നൈ; രാജസ്ഥാനെതിരെ അഞ്ച് വിക്കറ്റ് ജയം
X

ചെന്നൈ: നായകൻ ഋതുരാജ് ഗെയിക്‌വാദ് മുന്നിൽ നിന്നു നയിച്ച മത്സരത്തിൽ രാജസ്ഥാനെ തിരെ ചെന്നൈ സൂപ്പർ കിങ്‌സിന് അഞ്ച് വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ ഉയർത്തിയ 142 റൺസ് വിജയലക്ഷ്യം ചെന്നൈ 18.2 ഓവറിൽ മറികടന്നു. ഗെയിക്‌വാദ് 41 പന്തിൽ 42 റൺസുമായി പുറത്താകാതെനിന്നു. ന്യൂസിലാൻഡ് താരം രചിൻ രവീന്ദ്രയും(18 പന്തിൽ 27), ഡാരൽ മിച്ചൽ(13 പന്തിൽ 22) എന്നിവരും മികച്ച പിന്തുണ നൽകി. രാജസ്ഥാനായി ആർ അശ്വിൻ രണ്ട് വിക്കറ്റുമായി തിളങ്ങി.

സ്വന്തംതട്ടകമായ ചെപ്പോക്കിൽ രാജസ്ഥാനെ ചെറിയ ടോട്ടലിൽ ചുരുട്ടികൂട്ടിയ ചെന്നൈക്ക് മികച്ച തുടക്കമാണ് ഓപ്പണർമാർ നൽകിയത്. പവർപ്ലെയിൽ രചിനും ഗെയിക്‌വാദും ചേർന്ന് തകർത്തടിച്ചു. എന്നാൽ സ്‌കോർ 32ൽ നിൽക്കെ രചിൻ രവീന്ദ്ര ഔട്ടായെങ്കിലും പിന്നാലെയെത്തിയ ഡാരൻ മിച്ചലും സ്‌കോറിംഗ് ഉയർത്തി. ഇംപാക്ട് പ്ലെയറായെത്തിയ സമീർ റിസ്‌വി അവസാന ഓവറുകളിൽ തുടരെ ബൗണ്ടറികൾ നേടി (8 പന്തിൽ 15) ചെന്നെയെ വിജയതീരത്തെത്തിച്ചു. ജയത്തോടെ 14 പോയന്റുമായി ചെന്നൈ മൂന്നാംസ്ഥാനത്തേക്കുയർന്നു. 16 പോയന്റുള്ള രാജസ്ഥാൻ രണ്ടാമത് തുടരുന്നു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്റെ തുടക്കം മോശമായിരുന്നു. യശസ്വി ജയ്‌സ്വാളും ജോസ് ബട്‌ലറും സഞ്ജു സാംസണും വേഗത്തിൽ പുറത്തായതോടെ സന്ദർശകർ നിശ്ചിത 20 ഓവറിൽ 141-5 എന്ന സ്‌കോറിലെത്താനേ കഴിഞ്ഞുള്ളൂ. ഓപ്പണർമാർ മടങ്ങുമ്പോൾ 8.1 ഓവറിൽ 49-2 എന്ന നിലയിലായിരുന്നു രാജസ്ഥാൻ റോയൽസ്. മൂന്നാം വിക്കറ്റിൽ റിയാൻ പരാഗിനൊപ്പം ടീമിനെ 100 കടത്തും മുമ്പേ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണും മടങ്ങി.

15-ാം ഓവറിലെ രണ്ടാം പന്തിൽ സിമർജീത്തിന് മൂന്നാം വിക്കറ്റ് സമ്മാനിച്ച് സഞ്ജു സാംസൺ കൂടാരം കയറി. സിമറിൻറെ സ്ലോ ബോളിൽ അടി പിഴച്ചപ്പോൾ സഞ്ജു 19 പന്തുകളിൽ 15 റൺസുമായി മടങ്ങുകയായിരുന്നു. തുടർന്ന് റിയാൻ പരാഗും ധ്രുവ് ജൂറേയും ചേർന്നുള്ള 40 റൺസ് കൂട്ടുകെട്ടുമായി ടീമിന്റെ രക്ഷക്കെത്തിയത്. ചെന്നൈക്കായി പേസർമാരായ സിമർജീത് സിംഗ് നാലോവറിൽ 26 റൺസ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തി

TAGS :

Next Story