'പൃഥ്വി ഷാക്കും ഉമ്രാൻ മാലികിനും ആവശ്യക്കാരില്ല'; ലേലത്തിൽ സർപ്രൈസ് താരമായി ഇന്ത്യൻ താരം
രണ്ട് കോടി അടിസ്ഥാന വിലയുണ്ടായിരുന്ന ബംഗ്ലാദേശ് പേസർ മുസ്തഫിസുർ റഹ്‌മാനും ഇന്ത്യൻ പേസർ ഉമേഷ് യാദവിനും ലേലത്തിൽ ആരും വിളിച്ചെടുത്തില്ല
ജിദ്ദ: ഐപിഎൽ താരലേലത്തിന്റെ രണ്ടാംദിനത്തിലെ ശ്രദ്ധേയ താരമായി ഇന്ത്യൻ താരം ഭുവനേശ്വർ കുമാർ. സമീപകാലത്തൊന്നും ദേശീയ ടീമിൽ കളിക്കാത്ത താരത്തെ 10.75 കോടിക്കാണ് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു റാഞ്ചിയത്. മുംബൈ ഇന്ത്യൻസും താരത്തിനായി രംഗത്തുണ്ടായിരുന്നെങ്കിലും അവസാനം ആർസിബി സ്വന്തമാക്കുകയായിരുന്നു.
അതേസമയം, ഇന്ത്യയുടെ അതിവേഗ പേസർ ഉമ്രാൻ മാലികിനെ ആരും ലേലത്തിലെടുത്തില്ല. കഴിഞ്ഞ സീസണിൽ സൺറൈസേഴ്‌സ് താരമായിരുന്നു. 75 ലക്ഷം അടിസ്ഥാന വിലയുള്ള ഉമ്രാൻ മാലിക് ഐപിഎല്ലിലെ അതിവേഗ ബൗളറായിരുന്നു. പൃഥ്വി ഷായാണ് ആരും ലേലത്തിൽ വിളിക്കാതെ പോയ താരം.
ഡൽഹി ക്യാപിറ്റൽസിന്റെ ബിഗ് ഹിറ്ററെ ഇത്തവണ ആരും ലേലത്തിൽ വിളിച്ചില്ല. രണ്ട് കോടി അടിസ്ഥാന വിലയുണ്ടായിരുന്ന ബംഗ്ലാദേശ് പേസർ മുസ്തഫിസുർ റഹ്‌മാനും ഇന്ത്യൻ പേസർ ഉമേഷ് യാദവിനും ലേലത്തിൽ ആരും വിളിച്ചെടുത്തില്ല. കെയിൻ വില്യംസൺ, ഗ്ലെൻ ഫിലിപ്പ്‌സ്, അൽസാരി ജോസഫ്, ഡാരൽ മിച്ചൽ, മൊയീൻ അലി, ബെൻ ഡക്കറ്റ് എന്നിവരും അൺസോൾഡായി. കഴിഞ്ഞ സീസണിൽ വൻതുകക്ക് ലേലത്തിൽപോയ ഷർദുൽ ഠാക്കൂറും ഇത്തവണ ലേലത്തിൽ പോയില്ല.
Adjust Story Font
16