Quantcast

ഐപിഎൽ കമന്ററി പാനലിൽ നിന്ന് ഇർഫാൻ പഠാൻ പുറത്ത്; താരങ്ങളുടെ പരാതിയിലെന്ന് റിപ്പോർട്ട്

വ്യക്തിപരമായ അജൻഡവെച്ച് വിമർശിക്കുന്നതായാണ് താരങ്ങൾ പരാതി നൽകിയത്

MediaOne Logo

Sports Desk

  • Updated:

    22 March 2025 4:21 PM

Published:

22 March 2025 3:51 PM

Irfan Pathan removed from IPL commentary panel; Report says players complained
X

മുംബൈ: ഐപിഎൽ 18ാം സീസണിൽ കമന്ററി സംഘത്തിൽ നിന്ന് മുൻ ഇന്ത്യൻ ഓൾറൗണ്ടർ ഇർഫാൻ പഠാനെ മാറ്റിയതുമായി ബന്ധപ്പെട്ട് വിവാദം. അടുത്തിടെ കമന്ററി സംഘത്തിൽ ഉൾപ്പെട്ട മുൻ ഇന്ത്യൻ താരം ശ്രദ്ധേയ പ്രകടനം നടത്തിയിരുന്നു. എന്നാൽ ഇത്തവണ പട്ടികയിൽ ഇർഫാന് ഇടമുണ്ടായില്ല. ചില ഇന്ത്യൻ താരങ്ങളുടെ പരാതിയെ തുടർന്നാണ് തഴഞ്ഞതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

പഠാന്റെ ചില പരാമർശങ്ങളിൽ താരങ്ങൾക്ക് കടുത്ത അതൃപ്തിയുണ്ടായിരുന്നു. വ്യക്തിവിരോധം തീർക്കുന്ന വിധത്തിൽ ഇർഫാൻ പ്രതികരണം നടത്തുന്നതായി ഇന്ത്യൻ താരം വ്യക്തമാക്കി. കഴിഞ്ഞ ആസ്‌ത്രേലിയൻ പര്യടനത്തിനിടെ താരം നടത്തിയ പ്രതികരണങ്ങളാണ് അതൃപ്തിക്ക് കാരണമായത്. എന്നാൽ സംഭവവുമായി ബന്ധപ്പെട്ട് പ്രതികരിക്കാൻ ഇർഫാൻ തയാറായില്ല. അടുത്തിടെ നടന്ന മാസ്റ്റേഴ്‌സ് ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ത്യ മാസ്റ്റേഴ്‌സിനായി ഇർഫാൻ കളത്തിലിറങ്ങിയിരുന്നു. നേരത്തെ സഞ്ജയ് മഞ്ജരേക്കർ, ഹർഷ ഭോഗ്ലെ തുടങ്ങിയവരെയും താരങ്ങളുടെ പരാതിയിൽ നേരത്തെ മാറ്റിനിർത്തിയിരുന്നു.

TAGS :

Next Story