Quantcast

'ഇങ്ങനെ ആയാൽ ആരും ഫോമിലെത്തില്ല': കോഹ്‌ലിക്കും രോഹിതിനും വിശ്രമം അനുവദിച്ചതിനെതിരെ പത്താൻ

പത്താൻ ആരുടെയും പേര് എടുത്തുപറയുന്നില്ലെങ്കിലും ആരൊക്കെയാണ് ഉദ്ദേശിച്ചതെന്ന് വ്യക്തം

MediaOne Logo

Web Desk

  • Updated:

    2022-07-06 14:50:30.0

Published:

6 July 2022 2:49 PM GMT

ഇങ്ങനെ ആയാൽ ആരും ഫോമിലെത്തില്ല: കോഹ്‌ലിക്കും  രോഹിതിനും വിശ്രമം അനുവദിച്ചതിനെതിരെ പത്താൻ
X

മുംബൈ: സീനിയർ താരങ്ങളായ വിരാട് കോഹ്‌ലിക്കും രോഹിത് ശർമ്മക്കും വിശ്രമം അനുവദിച്ചതിനെതിരെ വിമർശവുമായി ഇർഫാൻ പത്താൻ. വെസ്റ്റ് ഇൻഡീസിൽ നടക്കാനിരിക്കുന്ന മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്കുള്ള 16 അംഗ ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു പത്താന്റെ ട്വീറ്റ്. പത്താൻ ആരുടെയും പേര് എടുത്തുപറയുന്നില്ലെങ്കിലും ആരെയാണ് ഉദ്ദേശിച്ചതെന്ന് വ്യക്തം.

എഡ്ജ്ബാസ്റ്റണിൽ ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിൽ ഇന്ത്യ തോറ്റതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് പത്താന്റെ അഭിപ്രായം. മത്സരത്തില്‍ കോവിഡ് കാരണം രോഹിത് ശര്‍മ്മക്ക് വിശ്രമം അനുവദിച്ചപ്പോള്‍ വിരാട് കോഹ്ലിക്ക് തിളങ്ങാനായിരുന്നില്ല. 11,20 എന്നിങ്ങനെയായിരുന്നു കോഹ്ലിയുടെ സ്കോറുകള്‍. കുറച്ച് കാലമായി വിരാട് കോഹ്ലിയുടെ ബാറ്റില്‍ നിന്ന് മികച്ച സ്കോറുകള്‍ വരുന്നില്ല.

വെസ്റ്റ് ഇൻഡീസിനെതിരായ മൂന്ന് ഏകദിനങ്ങൾക്കുള്ള ഇന്ത്യൻ ക്യാപ്റ്റനായി ശിഖർ ധവാനെയാണ് നിയമിച്ചത്. രോഹിത് ശർമ്മ, വിരാട് കോലി, റിഷഭ് പന്ത് ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ഹാർദിക് പാണ്ഡ്യ എന്നിവർക്ക് പരമ്പരയിൽ വിശ്രമം അനുവദിച്ചിട്ടുണ്ട്. ആസ്‌ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പിന് മുമ്പ് ഇന്ത്യ കളിക്കുന്ന ഏക ഏകദിന മത്സരങ്ങൾ വെസ്റ്റ് ഇൻഡീസിനെതിരെയാണ്. അതിനാലാണ് മുതിർന്ന കളിക്കാർക്ക് വിശ്രമം നൽകുന്നതെന്നാണ് വിവരം. അതേസമയം ഇംഗ്ലണ്ടിനെതിരെ നാളെയാണ് ഇന്ത്യയുടെ ടി20 പരമ്പര ആരംഭിക്കുന്നത്.

ഐപിഎല്ലിലെ എല്ലാ മത്സരങ്ങളിലും കളിച്ച കോലിക്കും രോഹിത്തിനും ബുമ്രക്കും അതിന് പിന്നാലെ ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന ടി20 പരമ്പരയിലും വിശ്രമം അനുവദിച്ചിരുന്നു. പിന്നാലെ അയര്‍ലന്‍ഡ് പര്യടനത്തിലും ഇന്ത്യ സീനിയര്‍ താരങ്ങളെ ഒഴിവാക്കി ഹാര്‍ദ്ദിക് പാണ്ഡ്യയുടെ നേതൃത്വത്തില്‍ ടീമിനെ അയച്ചു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് കണക്കിലെടുത്തായിരുന്നു ഇത്. പിന്നാലെയാണ് വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയ്ക്കും സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിക്കുന്നത്.

Summary- Irfan Pathan's cryptic tweet after India name squad for West Indies series

TAGS :

Next Story