Quantcast

അവര്‍ രണ്ടുപേരേയും ഒഴിവാക്കി എന്നെ ഓപ്പണറാക്കാന്‍ ഞാനൊരിക്കലും ആവശ്യപ്പെടില്ല‍: ഇഷാന്‍ കിഷന്‍

ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ടി 20 യിൽ ഓപ്പണറായി ഇറങ്ങി തകർപ്പൻ പ്രകടനമാണ് ഇഷാൻ കിഷൻ കാഴ്ചവച്ചത്

MediaOne Logo

Web Desk

  • Published:

    10 Jun 2022 4:17 PM GMT

അവര്‍ രണ്ടുപേരേയും ഒഴിവാക്കി എന്നെ ഓപ്പണറാക്കാന്‍ ഞാനൊരിക്കലും ആവശ്യപ്പെടില്ല‍: ഇഷാന്‍ കിഷന്‍
X

രോഹിത് ശർമയേയും കെ.എൽ രാഹുലിനേയും ഒഴിവാക്കി തന്നെ ഓപ്പണർ സ്ഥാനത്തേക്ക് പരിഗണിക്കാൻ ഇന്ത്യൻ ടീം മാനേജ്‌മെന്‍റിനോട് ഒരിക്കലും ആവശ്യപ്പെടില്ലെന്ന് ഇന്ത്യൻ യുവതാരം ഇഷാൻ കിഷൻ. കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ടി 20 യിൽ ഇന്ത്യ പരാജയപ്പെട്ടെങ്കിലും ഓപ്പണറായി ഇറങ്ങി തകർപ്പൻ പ്രകടനമാണ് ഇഷാൻ കിഷൻ കാഴ്ചവച്ചത്. 48 പന്തിൽ നിന്ന് 76 റൺസാണ് താരം അടിച്ചെടുത്തത്.

"രോഹിത് ശർമയും കെ.എൽ രാഹുലും മികച്ച കളിക്കാരാണ്. അവർ ടീമിലുണ്ടാവുമ്പോൾ ടീമിൽ എന്‍റെ സ്ഥാനത്തിന് വേണ്ടി ഞാൻ ആരോടും ആവശ്യപ്പെടില്ല. പരിശീലനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ് ഇനിയെന്‍റെ ലക്ഷ്യം. കഠിനാധ്വാനം ചെയ്യണം.ബാക്കി സെലക്ടർമാരുടെ കയ്യിലാണ്"- കിഷൻ പറഞ്ഞു.

കഴിഞ്ഞ ദിവസം നടന്ന ആവേശ പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്ക വിജയിച്ചതോടെ തുടർച്ചയായി 13ാം ടി20 വിജയവും ലോക റെക്കോർഡും ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യക്ക് നിരാശയയായിരുന്നു ഫലം. ഇന്ത്യ നേടിയ 212 റൺസ് വിജയലക്ഷ്യം ഡേവിഡ് മില്ലറുടെയും ഡ്യൂസന്‍റേയും മികവിൽ 19.1 ഓവറിൽ മൂന്നു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ദക്ഷിണാഫ്രിക്ക മറികടക്കുകയായിരുന്നു.

ദക്ഷിണാഫ്രിക്കയുടെ ഏറ്റവും വലിയ റൺചേസിങാണിത്. കഴിഞ്ഞ ടി20 ലോകകപ്പിൽ ന്യൂസിലാൻഡിനെതിരെ പരാജയപ്പെട്ട ശേഷം തുടർച്ചയായ 12 വിജയങ്ങളാണ് ടി20 ക്രിക്കറ്റിൽ ടീം ഇന്ത്യ നേടിയിരുന്നത്. സ്വന്തം നാട്ടിൽ കൂടുതൽ ടി20 വിജയമെന്ന (41) ന്യൂസിലാൻഡിന്റെ റെക്കോർഡിനൊപ്പം എത്താനും വിജയം ടീം ഇന്ത്യക്ക് അവസരം നൽകുമായിരുന്നു.

TAGS :

Next Story