സെഞ്ച്വറിയടിച്ച് ന്യൂസിലാൻഡിന്റെ ജാക്കബ് ഡഫിയും; അതും നാണക്കേടിന്റെ...
തല്ലുവാങ്ങിക്കൂട്ടിയായിരുന്നു ഡഫിയുടെ സെഞ്ച്വറി 'നേട്ടം'. ഈ സെഞ്ച്വറി കിവികൾക്ക് നൽകിയത് ഇഞ്ച്വറി.
ജാക്കബ് ഡഫി
ഇൻഡോർ: രോഹിത് ശർമ്മയും ശുഭ്മാൻഗില്ലും സെഞ്ച്വറികൊണ്ട് ഇൻഡോറിലെ കാണികൾക്ക് വിരുന്നൊരുക്കിയെങ്കിൽ മറ്റൊരാൾ കൂടി സെഞ്ച്വറി കണ്ടെത്തിയിരുന്നു, ന്യൂസിലാൻഡ് ബൗളർ ജാക്കബ് ഡഫി. തല്ലുവാങ്ങിക്കൂട്ടിയായിരുന്നു ഡഫിയുടെ സെഞ്ച്വറി 'നേട്ടം'. ഈ സെഞ്ച്വറി കിവികൾക്ക് നൽകിയത് ഇഞ്ച്വറി. മൂന്നാം ഏകദിനത്തിൽ അവസരം കിട്ടിയതാണ് ഡഫിക്ക്.
കരിയറിലെ മൂന്നാ ഏകദിനമാണ് കളിക്കുന്നത് തന്നെ. രോഹിതും ഗില്ലും ബൗളർമാരെ തലങ്ങുംവിലങ്ങും പായിച്ചപ്പോൾ ഏറെ വേദനിച്ചത് ഡഫിക്കായിരുന്നു. പത്ത് ഓവർ എറിഞ്ഞപ്പോൾ ഡഫി വിട്ടുകൊടുത്തത് 100 റൺസ്. മൂന്ന് വിക്കറ്റ് വീഴ്ത്തിയെങ്കിലും 100 റൺസ് വഴങ്ങിയത് കല്ലുകടിയായി. അതേസമയം ന്യൂസിലാൻഡ് ബൗൾമാരിൽ എല്ലാവരും റൺസ് വിട്ടുകൊടുക്കുന്നതിൽ പിശുക്ക് കാണിച്ചില്ല. 10 ഓവറിൽ 53 റൺസ് വിട്ടുകൊടുത്ത ലോക്കി ഫെർഗൂസൺ, 10 ഓവറിൽ 76 റൺസ് വിട്ടുകൊടുത്ത് ടിക്‌നർ 10 ഓവറിൽ 58 റൺസ് വിട്ടുകൊടുത്ത് സാന്റ്‌നർ എന്നിവരെല്ലാം 'ഗംഭീരമാക്കി'.
ആറ് ഓവറെ എറിഞ്ഞൂവെങ്കിലും ബ്രെസ്‌വെൽ വഴങ്ങിയത് 51 റൺസ്!. നാല് ഓവർ എറിഞ്ഞ് 41 റൺസ് വിട്ടുകൊടുത്ത ഡാരിൽ മിച്ചലും തല്ലുവാങ്ങി. ആദ്യ പവർപ്ലേ എറിഞ്ഞവർക്കെല്ലാം കണക്കിന് കൊടുത്തു, ഇന്ത്യൻ ഓപ്പണർമാർ. ബൗളർമാരെ മാറ്റിയും ഫീൽഡർമാരെ പല പൊസിഷനിൽ നിർത്തിയും ന്യൂസിലാൻ നായകൻ ഓപ്പണിങ് സംഖ്യത്തെ പൊളിക്കാന്‍ നോക്കിയെങ്കിലും അതൊന്നും ഫലംകണ്ടില്ല. രോഹിത്(101) ശുഭ്മാൻ ഗിൽ(112) ഹാർദിക് പാണ്ഡ്യ(54) എന്നിവരാണ് ഇന്ത്യക്ക് വേണ്ടി തിളങ്ങിയത്. രോഹിതിന്റെ ഇന്നിങ്‌സ് 85 പന്തിൽ നിന്നായിരുന്നുവെങ്കിൽ ശുഭ്മാൻ 112 റൺസ് നേടിയത് 78 പന്തുകളിൽ നിന്നായിരുന്നു.
അവസാനത്തിലാണ് ഹാർദിക് പാണ്ഡ്യ വെടിക്കെട്ട് തീർത്തത്. മൂന്ന് വീതം സിക്‌സറുകളും ബൗണ്ടറികളും പാണ്ഡ്യയുടെ ബാറ്റിൽ നിന്ന് പിറന്നു. 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ നേടിയത് 385 റൺസും.
Adjust Story Font
16