Quantcast

ജയ് ശ്രീരാം വിളിച്ച് ആരാധകർ; ചിരിയോടെ കൈ വീശിക്കാണിച്ച് വാർണർ - വീഡിയോ

നേരത്തെ പാക് താരം മുഹമ്മദ് റിസ്‌വാനെതിരെയും അഹമ്മദാബാദിലെ കാണികൾ ജയ് ശ്രീരാം വിളിച്ചിരുന്നു

MediaOne Logo

Web Desk

  • Updated:

    2023-11-21 07:39:49.0

Published:

21 Nov 2023 7:35 AM GMT

david warner
X

അഹമ്മദാബാദ്: നരേന്ദ്രമോദി സ്‌റ്റേഡിയത്തിൽ ജയ് ശ്രീരാം മുദ്രാവാക്യം വിളിച്ച ഇന്ത്യൻ ആരാധകരോട് ചിരിയോടെ പ്രതികരിച്ച് ആസ്‌ട്രേലിയൻ താരം ഡേവിഡ് വാർണർ. ജയ് ശ്രീരാം വിളി കേട്ട വാർണർ ആരാധകരെ കൈ വീശിക്കാണിക്കുകയും ശാന്തരായിരിക്കാൻ അഭ്യർത്ഥിക്കുകയുമായിരുന്നു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഞായറാഴ്ച ലോകകപ്പ് ഫൈനലിനിടെയായിരുന്നു സംഭവം.

നേരത്തെ, ഇന്ത്യ-പാക് മത്സരത്തിൽ പാക്കിസ്താൻ ക്രിക്കറ്റ് താരം മുഹമ്മദ് റിസ്‌വാനെതിരെയും അഹമ്മദാബാദിലെ കാണികൾ ജയ് ശ്രീരാം വിളിച്ചിരുന്നു. ഔട്ടായി പവലിയനിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു ജയ് ശ്രീരാം വിളി. ഇതിനെതിരെ ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിൻ അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. സ്‌പോർട്‌സ് രാജ്യങ്ങളെ ഒന്നിപ്പിക്കാനുള്ള ശക്തിയാണ് എന്നും അതിനെ വിദ്വേഷം പടർത്താൻ ഉപയോഗിക്കരുത് എന്നുമായിരുന്നു സ്റ്റാലിന്റെ പ്രതികരണം.



അതിനിടെ, ഇന്ത്യക്കെതിരെ നവംബർ 23ന് ആരംഭിക്കുന്ന ടി20 പരമ്പരയിൽനിന്ന് ഡേവിഡ് വാർണർ പിന്മാറി. വിജയകരമായ ലോകകപ്പ് ക്യാംപയിന് ശേഷം വാർണർ നാട്ടിൽ തിരിച്ചെത്തുമെന്ന് ക്രിക്കറ്റ് ആസ്‌ട്രേലിയ പ്രസ്താവനയിൽ അറിയിച്ചു. ലോകകപ്പിൽ 48.63 ശരാശരിയിൽ 535 റൺസാണ് താരം അടിച്ചുകൂട്ടിയിരുന്നത്. വെസ്റ്റ് ആസ്‌ട്രേലിയൻ ആൾ റൗണ്ടർ ആരോൺ ഹാർഡിയാണ് വാർണർക്ക് പകരക്കാരൻ.

ലോകകപ്പ് ഫൈനലിൽ ആറു വിക്കറ്റിനാണ് ആസ്‌ട്രേലിയ ഇന്ത്യയെ തോൽപ്പിച്ചത്. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 241 റൺസിന്റെ വിജയലക്ഷ്യമാണ് ഉയർത്തിയത്. ആറു വിക്കറ്റ് നഷ്ടത്തിൽ കങ്കാരുകൾ ലക്ഷ്യം മറികടന്നു. ആസ്‌ട്രേലിയയുടെ ആറാം കിരീടനേട്ടമാണിത്.


TAGS :

Next Story