Quantcast

ജാർവോയുടെ 'കളി' അവസാനിപ്പിച്ച് യോർക്ക്‌ഷെയർ കൗണ്ടി

ജാര്‍വോയെ ലീര്‍ഡ്സിലെ മത്സരങ്ങള്‍ കാണുന്നതില്‍ നിന്ന് ആജീവനാന്തം വിലക്കുകയും പിഴ ചുമത്തുകയും ചെയ്ത് യോര്‍ക്ക് ഷെയര്‍ കൗണ്ടി ക്രിക്കറ്റ് ക്ലബ്ബാണ് രംഗത്ത് എത്തിയത്.

MediaOne Logo

Web Desk

  • Updated:

    2021-08-28 14:06:32.0

Published:

28 Aug 2021 2:05 PM GMT

ജാർവോയുടെ കളി  അവസാനിപ്പിച്ച് യോർക്ക്‌ഷെയർ കൗണ്ടി
X

ഇന്ത്യയെ സഹായിക്കാന്‍ ബാറ്റുമായി ക്രീസിലെത്തിയ ഡാനിയേല്‍ ജാര്‍വീസിന് വിലക്കും പിഴയുമായി യോര്‍ക്ക്‌ഷെയര്‍ കൗണ്ടി. ജാര്‍വോയെ ലീര്‍ഡ്സിലെ മത്സരങ്ങള്‍ കാണുന്നതില്‍ നിന്ന് ആജീവനാന്തം വിലക്കുകയും പിഴ ചുമത്തുകയും ചെയ്ത് യോര്‍ക്ക് ഷെയര്‍ കൗണ്ടി ക്രിക്കറ്റ് ക്ലബ്ബാണ് രംഗത്ത് എത്തിയത്. ജാര്‍വിസിനെ പോലെയുള്ളവര്‍ താരങ്ങള്‍ക്ക് ഭീഷണിയാണെന്നും ഗ്രൗണ്ടില്‍ ഇറങ്ങുന്നതില്‍ നിന്ന് വിലക്കണമെന്നും ആരാധകര്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

ലീഡ്‌സ് ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനമായിരുന്നു ഹെൽമറ്റും പാഡും ഉൾപ്പെടെയുള്ള 'സംവിധാനങ്ങളുമായി' ബാറ്റുമെടുത്താണ് ഇന്ത്യയെ സഹായിക്കാൻ 69–ാം നമ്പർ ജഴ്സിയുമായി 'ജാർവോ' എത്തിയത്. ഓപ്പണർ രോഹിത് ശർമ പുറത്തായതിനു പിന്നാലെയായിരുന്നു ജാർവോയുടെ വരവ്. ക്രീസിലെത്തിയ ഇയാൾ ബാറ്റിങ്ങിനായി 'തയാറെടുക്കുമ്പോഴേയ്ക്കും' സുരക്ഷാ ജീവനക്കാർ ഓടിയെത്തി പിടിച്ചുകൊണ്ടുപോകുകയായിരുന്നു.

നേരത്തെ ലോഡ്‌സ് ടെസ്റ്റിന്റെ നാലാം ദിനത്തിലും ജാര്‍വോ ഇന്ത്യന്‍ ജഴ്സിയില്‍ മൈതാനത്തില്‍ എത്തിയിരുന്നു. ക്യാമറ ദൃശ്യങ്ങളിൽ പതിഞ്ഞതോടെ ജാര്‍വീസിനെ പിടികൂടാനായി സുരക്ഷാ ജീവനക്കാർ ഓടിയെത്തുകയായിരുന്നു. ഗ്രൗണ്ടിൽ നിന്നും ഇറങ്ങിപ്പോകാനായി ജാർവോയോട് പറഞ്ഞപ്പോൾ താൻ ഇന്ത്യൻ ടീമിലെ കളിക്കാരനാണെന്നായിരുന്നു മറുപടി.

അന്ന് ജാർവോയുടെ അടുത്തുണ്ടായിരുന്ന ഇന്ത്യൻ കളിക്കാരായ മുഹമ്മദ് സിറാജിനും രവീന്ദ്ര ജഡേജയ്ക്കും ഇദ്ദേഹത്തിന്റെ ഈ പ്രവൃത്തി കണ്ട് ചിരിയടക്കാൻ കഴിഞ്ഞിരുന്നില്ല. ഇന്ത്യൻ താരങ്ങൾക്ക് പുറമെ ലോഡ്‌സിലെ കാണികൾക്കും കളി വിശകലനം ചെയ്യുകയായിരുന്ന കമന്റേറ്റർമാർക്കിടയിലും ഈ സംഭവം കൂട്ടച്ചിരി പടർത്തിയിരുന്നു.

TAGS :

Next Story