Quantcast

പുതിയ റെക്കോർഡുമായി ബുംറ: ചഹൽ ഇനി രണ്ടാമത്‌

ഇന്ത്യയ്ക്ക് വേണ്ടി അന്താരാഷ്ട്ര ട്വന്റി 20യില്‍ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയ ബൗളര്‍ എന്ന റെക്കോഡാണ് ബുംറ സ്വന്തം പേരിലെഴുതിയത്.

MediaOne Logo

Web Desk

  • Published:

    6 Nov 2021 1:39 AM GMT

പുതിയ റെക്കോർഡുമായി ബുംറ: ചഹൽ ഇനി രണ്ടാമത്‌
X

ടി20 ലോകകപ്പിലെ സ്‌കോട്‌ലന്‍ഡിനെതിരായ മത്സരത്തിലൂടെ പുതിയ റെക്കോഡ് സ്വന്തമാക്കി ഇന്ത്യന്‍ പേസ് ബൗളര്‍ ജസ്പ്രീത് ബുംറ. ഇന്ത്യയ്ക്ക് വേണ്ടി അന്താരാഷ്ട്ര ട്വന്റി 20യില്‍ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയ ബൗളര്‍ എന്ന റെക്കോഡാണ് ബുംറ സ്വന്തം പേരിലെഴുതിയത്.

യൂസ്‌വേന്ദ്ര ചാഹലിന്റെ പേരിലുള്ള റെക്കോഡാണ് ബുംറക്ക് മുന്നില്‍ വഴിമാറിയത്. സ്‌കോട്‌ലന്‍ഡിനെതിരായ മത്സരത്തില്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയതോടെയാണ് ബുംറ ഈ റെക്കോഡ് സ്വന്തമാക്കിയത്. 54 മത്സരങ്ങളില്‍ നിന്ന് 64 വിക്കറ്റുകളാണ് ബുംറയുടെ അക്കൗണ്ടിലുള്ളത്. ചാഹല്‍ 49 മത്സരങ്ങളില്‍ നിന്ന് 63 വിക്കറ്റുകള്‍ വീഴ്ത്തി.55 വിക്കറ്റുകള്‍ സ്വന്തമാക്കിയ അശ്വിനാണ് പട്ടികയില്‍ മൂന്നാമത്.

ഭുവനേശ്വര്‍ കുമാര്‍, രവീന്ദ്ര ജഡേജ എന്നിവര്‍ നാല്, അഞ്ച് സ്ഥാനങ്ങളില്‍ നില്‍ക്കുന്നു. 2016-ല്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തിലൂടെയാണ് ബുംറ ഇന്ത്യയ്ക്ക് വേണ്ടി അന്താരാഷ്ട്ര ട്വന്റി 20 യില്‍ അരങ്ങേറ്റം കുറിച്ചത്. സ്‌കോട്ട്‌ലാൻഡിനെതിരായ മത്സരത്തിൽ 3.4 ഓവർ എറിഞ്ഞ ബുംറ പത്ത് റൺസ് വിട്ടുകൊടുത്തായിരുന്നു രണ്ട് വിക്കറ്റ് വീഴ്ത്തിയിരുന്നത്. ഒരു മെയ്ഡൻ ഓവറും ബുംറ എറിഞ്ഞു.

അതേസമയം നിർണായക മത്സരത്തിൽ സ്‌കോട്ട്‌ലന്റിനെതിരെ തകർപ്പൻ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. സ്‌കോട്ട്‌ലന്റ് ഉയർത്തിയ 86 റൺസ്, എട്ട് വിക്കറ്റും 13.3 ഓവറും ബാക്കി നിൽക്കെ ഇന്ത്യ മറികടയ്ക്കുകയായിരുന്നു.19 പന്തിൽ ആറ് ഫോറും മൂന്ന് സിക്‌സിന്റെയും അകമ്പടിയോടെ 50 റൺസാണ് രാഹുൽ അടിച്ചു കൂട്ടിയത്.16 പന്തിൽ ആഞ്ച് ഫോറും ഒരു സിക്‌സിന്റെയും അകമ്പടിയോടെ 30 റൺസാണ് രോഹിത്തിന്റെ സംഭാവന. കോലിയും (2) സൂര്യകുമാറും (6) പുറത്താവാതെ നിന്നു.

TAGS :

Next Story