കൂടുതൽ കോർണർ ലഭിച്ച ഇംഗ്ലണ്ടല്ലേ ചാമ്പ്യന്മാർ: ഇംഗ്ലണ്ടിനെ 'കൊട്ടി' സ്റ്റൈറിസും നീഷമും
2019 ക്രിക്കറ്റ് ലോകകപ്പിലെ ഓർമകളെ പൊടിത്തട്ടിയെടുത്തായിരുന്നു ഇരുവരുടെയും തമാശകലർത്തിയ ട്വീറ്റ്.
യൂറോകപ്പ് ഫൈനലിൽ ഇറ്റലിയോട് തോറ്റ ഇംഗ്ലണ്ടിനെ 'കൊട്ടി' ന്യൂസിലാൻഡ് ക്രിക്കറ്റർമാരായ സ്‌കോട്ട് സ്റ്റൈറിസും ജിമ്മി നീഷമും. 2019 ക്രിക്കറ്റ് ലോകകപ്പിലെ ഓർമകളെ പൊടിത്തട്ടിയെടുത്തായിരുന്നു ഇരുവരുടെയും തമാശകലർത്തിയ ട്വീറ്റ്. ആ ക്രിക്കറ്റ് ലോകകപ്പിൽ സ്‌കോറുകൾ തുല്യമായതിനാൽ ബൗണ്ടറികളുടെ എണ്ണം നോക്കിയായിരുന്നു ഇംഗ്ലണ്ടിനെ വിജയിയായി പ്രഖ്യാപിച്ചിരുന്നത്. ഇക്കാര്യമാണ് ഇരുവരും തങ്ങളുടെ ട്വീറ്റുകളിലൂടെ സൂചിപ്പിക്കുന്നത്.
എന്തിനാണ് പെനൽറ്റി ഷൂട്ടൗട്ട്, കളിയിൽ ഏറ്റവും കൂടുതൽ പാസ് നേടിയവരെ വിജയിയായി പ്രഖ്യാപിച്ചാൽ പോരെ എന്നായിരുന്നു ജിമ്മി നീഷമിന്റെ ട്വിറ്റ്. തമാശയാണ് എന്ന് അദ്ദേഹം പ്രത്യേകം പറയുന്നുമുണ്ട്. എനിക്ക് മനസിലാകുന്നില്ല ഇംഗ്ലണ്ടിനല്ലേ ഏറ്റവും കൂടുതൽ കോർണറുകൾ ലഭിച്ചത്. അപ്പോൾ അവർ അല്ലെ വിജയി എന്നായിരുന്നു സ്‌കോട്ട് സ്റ്റൈറിസിന്റെ ട്വീറ്റ്. ഇരുവരുടെയും ട്വീറ്റ് ഫാൻസുകാരും ഏറ്റടുത്തതോടെ ട്രോളുകളും നിറയാൻ തുടങ്ങി.
2019 ജൂലൈ 14നായിരുന്നു ന്യൂസിലാൻഡിനെ ബൗണ്ടറി എണ്ണത്തിലൂടെ തോൽപിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ലോകകപ്പ് നേടിയത്. മത്സരത്തിൽ ഇംഗ്ലണ്ടും ന്യൂസിലാൻഡും ഒരേ സ്‌കോർ നേടിയതോടെ മത്സരം സൂപ്പർ ഓവറിലേക്ക് നീണ്ടു. എന്നാൽ സൂപ്പർ ഓവറും സമനിലയിലായതോടെയാണ് ബൗണ്ടറികളുടെ എണ്ണം നോക്കി വിജയിയെ പ്രഖ്യാപിച്ചത്. ആ മത്സരത്തില്‍ നീഷം ന്യൂസിലാന്‍ഡ് ടീം അംഗമായിരുന്നു.
വെംബ്ലിയില്‍ നടന്ന ഇംഗ്ലണ്ട്-ഇറ്റലി യൂറോ കപ്പ് ഫൈനലില്‍ നിശ്ചിത സമയത്തും അധിക സമയത്തും മത്സരം 1-1ന് സമനിലയില്‍ നിന്നതോടെയാണ് മത്സരം പെനല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഷൂട്ടൗട്ടില്‍ ഇറ്റലി 3-2ന് വിജയിച്ചു.
I don't understand.... England had more corners .... they are the champions! #Stillsalty
— Scott Styris (@scottbstyris) July 11, 2021
Why is it a penalty shootout and not just whoever made the most passes wins? 👀 #joking 😂
— Jimmy Neesham (@JimmyNeesh) July 11, 2021
Adjust Story Font
16