സഞ്ജുവിനും സംഘത്തിനും തിരിച്ചടി: ജോസ് ബട്ട്‌ലർ ഐപിഎല്ലിനില്ല
കോവിഡ് വ്യാപനം രൂക്ഷമായതിന് പിന്നാലെയാണ് ഐപിഎൽ മത്സരങ്ങൾ നിർത്തിവെച്ചത്. സെപ്തംബറിൽ യുഎഇയിലാണ് ബാക്കി മത്സരങ്ങൾ പുനരാരംഭിക്കുന്നത്. നേരത്തെ ഇംഗ്ലീഷ് താരങ്ങളായ ബെൻ സ്റ്റോക്കും ജോഫ്രെ ആർച്ചറും വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഐപിഎല്ലിന് ഇല്ലെന്ന് അറിയിച്ചിരുന്നു
കോവിഡ് വ്യാപനത്തെ തുടർന്ന് നിർത്തിവെച്ച ഐ.പി.എൽ മത്സരങ്ങൾ പുനരാരംഭിക്കാനിരിക്കെ മലയാളി താരം സഞ്ജു വി സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസിന് തിരിച്ചടി. ഇംഗ്ലീഷ് ബാറ്റ്‌സ്മാൻ ജോസ് ബട്ട്‌ലർ ഐ.പി.എൽ മത്സരങ്ങൾക്കുണ്ടാവില്ല. ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട് താരം അവധി ചോദിക്കുകയായിരുന്നു.
കോവിഡ് വ്യാപനം രൂക്ഷമായതിന് പിന്നാലെയാണ് ഐപിഎൽ മത്സരങ്ങൾ നിർത്തിവെച്ചത്. സെപ്തംബറിൽ യുഎഇയിലാണ് ബാക്കി മത്സരങ്ങൾ പുനരാരംഭിക്കുന്നത്. നേരത്തെ ഇംഗ്ലീഷ് താരങ്ങളായ ബെൻ സ്റ്റോക്കും ജോഫ്രെ ആർച്ചറും വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഐപിഎല്ലിന് ഇല്ലെന്ന് അറിയിച്ചിരുന്നു. അതേസമയം ജോസ് ബട്ട്‌ലറുടെ പകരക്കാരനെ നിശ്ചയിച്ചിട്ടില്ല. നിലവിലെ പോയിന്റ് പട്ടിക പ്രകാരം അഞ്ചാം സ്ഥാനത്താണ് രാജസ്ഥാൻ റോയൽസ്. ഏഴ് മത്സരങ്ങളിൽ നിന്ന് ആറ് പോയിന്റാണ് രാജസ്ഥാൻ റോയൽസിനുള്ളത്.
അതേസമയം ശ്രീലങ്കന്‍ സ്പിന്നർ വാനിഡു ഹസരങ്ക, ഫാസ്റ്റ് ബൗളർ ദുശ്മന്ത ചമീര, സിംഗപ്പൂർ ടീം അംഗം ടിം ഡേവിഡ് എന്നിവരെ ടീമിലെത്തിച്ച് കോലിയുടെ ബംഗളൂരു ഒരുങ്ങി. നേരത്തെ ഹസരങ്കയെ ഐ.പി.എൽ ഫ്രാഞ്ചൈസികൾ നോട്ടമിട്ടതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും ഏത് ടീമിലേക്കാണെന്ന് വ്യക്തമായിരുന്നില്ല. ആർ.സിബിയുടെ പേരും പറഞ്ഞുകേട്ടിരുന്നു. പിന്നാലെ മറ്റൊരു ശ്രീലങ്കൻ താരത്തെയും സിംഗപ്പൂരിൽ നിന്നൊരാളെയും ഉൾപ്പെടുത്തിയാണ് ആർ.സി.ബി ഞെട്ടിച്ചത്.
ആസ്‌ട്രേലിയൻ ഫാസ്റ്റ്ബൗളർ നഥാൻ എല്ലിസിനെ പഞ്ചാബ് കിങ്‌സ് സ്വന്തമാക്കിയിരുന്നു. ആസ്‌ട്രേലിയൻ താരങ്ങളായ ജൈ റിച്ചാർഡ്‌സണും റീലി മെരിഡിത്തും പിന്മാറിയതിന് പിന്നാലെയാണ് ആസ്‌ട്രേലിയൻ താരത്തെ തന്നെ പഞ്ചാബ് കിങ്‌സ് ടീമിലെത്തിച്ചത്.
Adjust Story Font
16