ആസ്ട്രേലിയന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ ജസ്റ്റിന്‍ ലാംഗര്‍ സ്ഥാനമൊഴിഞ്ഞു
ലാംഗറും കളിക്കാരും തമ്മിൽ സ്വരച്ചേർച്ചയിൽ അല്ലെന്ന് ആസ്ട്രേലിയന്‍ മാധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു
ആസ്‌ട്രേലിയൻ ക്രിക്കറ്റ് ടീം പരിശീലകൻ ജസ്റ്റിൻ ലാംഗർ രാജിവച്ചു. മൂന്നു വർഷത്തോളമായി ആസ്‌ട്രേലിയൻ ടീമിന്റെ പരിശീലകനായിരുന്ന ലാംഗർ ജൂണിൽ തന്റെ കരാർ അവസാനിക്കാനിരിക്കെയാണ് അപ്രതീക്ഷിത വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ചത്.
ലാംഗറും കളിക്കാരും തമ്മിൽ സ്വരച്ചേർച്ചയിൽ അല്ലെന്ന് ആസ്ട്രേലിയന്‍ മാധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. അദ്ദേഹം ഹെഡ്മാസ്റ്ററെ പോലെ പെരുമാറുന്നു എന്ന് താരങ്ങൾക്ക് പരാതിയുണ്ടെന്നാണ് മാധ്യമങ്ങൾ പറഞ്ഞത്.
ചരിത്രത്തിലാദ്യമായി ആസ്‌ട്രേലിയൻ ടീം ടി-20 കിരീടം നേടിയത് ലാംഗറിന് കീഴിലാണ്.ഒപ്പം രണ്ട് ആഷസ് പരമ്പരകളും ലാംഗറിന് കീഴിൽ ടീം സ്വന്തമാക്കി.
പന്തുചുരണ്ടൽ വിവാദത്തെ തുടർന്ന് 2018ൽ മുൻ പരിശീലകൻ ഡാരൻ ലേമാൻ രാജിവെച്ചതിനു പിന്നാലെയാണ് ലാംഗർ ഓസ്‌ട്രേലിയൻ ടീമിന്റെ പരിശീലകസ്ഥാനമേറ്റെടുക്കുന്നത്ഈ. വിവാദത്തിനു ശേഷം ഓസ്‌ട്രേലിയൻ ടീമിന്റെ തിരിച്ചുവരവിന് വഴിയൊരുക്കിയത് ലാംഗറായിരുന്നു.
ലാംഗറിന്റെ രാജി തന്നെ വല്ലാതെ വേദനിപ്പിച്ചുവെന്നും ആസ്‌ട്രേലിയൻ ക്രിക്കറ്റിന് ഇത് ദുഖദിനമാണെന്നും മുൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ് പ്രതികരിച്ചു. ലാംഗറുടെ അഭാവത്തിൽ സഹ പരിശീലകൻ ആൻഡ്രൂ മക്‌ഡൊണാൾഡ് ആവും ഓസീസ് ടീമിന്റെ ഇടക്കാല പരിശീലകൻ.
Adjust Story Font
16