Quantcast

സഞ്ജുവടക്കം ഇറങ്ങാൻ ബാക്കി; ജാർഖണ്ഡിനെതിരെ കേരളത്തിന് 195 റൺസ് ലീഡ്

സെഞ്ച്വറി നേടിയ ഇഷാൻ കിഷന്റെ മികവിൽ ജാർഖണ്ഡ് 340 റൺസ് നേടി

MediaOne Logo

Sports Desk

  • Published:

    15 Dec 2022 4:32 PM GMT

സഞ്ജുവടക്കം ഇറങ്ങാൻ ബാക്കി; ജാർഖണ്ഡിനെതിരെ കേരളത്തിന് 195 റൺസ് ലീഡ്
X

റാഞ്ചി: ക്യാപ്റ്റൻ സഞ്ജു സാംസണടക്കമുള്ളവർ ഇറങ്ങാനിരിക്കെ രഞ്ജി ട്രോഫിയിൽ ജാർഖണ്ഡിനെതിരെ കേരളത്തിന് 195 റൺസ് ലീഡ്. രണ്ടാം ഇന്നിംഗ്‌സിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 60 റൺസാണ് ടീം നേടിയത്. ആറു റൺസ് നേടിയ രോഹൻ കുന്നുമ്മലിന്റെ വിക്കറ്റാണ് നഷ്ടമായത്. ഷഹബാസ് നദീമിന്റെ പന്തിൽ താരം ബൗൾഡാകുകയായിരുന്നു.

നേരത്തെ ആദ്യ ഇന്നിംഗ്‌സിൽ ജാർഖണ്ഡ് പത്ത് വിക്കറ്റ് നഷ്ടത്തിൽ 340 റൺസാണ് നേടിയത്. സെഞ്ച്വറി നേടിയ വിക്കറ്റ്കീപ്പർ ബാറ്റർ ഇഷാൻ കിഷന്റെ (132) മികവിലായിരുന്നു ജാർഖണ്ഡിന്റെ റൺവേട്ട. സൗരഭ് തിവാരി 97 റൺസെടുത്തു. ഇരുവരെയും ജലജ് സക്‌സേനയാണ് വീഴ്ത്തിയത്. തിവാരിയെ ബൗൾഡാക്കിയപ്പോൾ ഇഷാനെ സഞ്ജുവിനെ കൈകളിലെത്തിച്ചു. കേരളത്തിനായി ജലജ് സക്‌സേന അഞ്ചും ബേസിൽ തമ്പി മൂന്നും വൈശാഖ് ചന്ദ്രൻ രണ്ടും വിക്കറ്റ് വീഴ്ത്തി.

അക്ഷയ് ചന്ദ്രന്റെ സെഞ്ച്വറിക്കരുത്തിൽ ആദ്യ ഇന്നിംഗ്‌സിൽ 475 റൺസാണ് കേരളം അടിച്ചെടുത്തത്. ആറിന് 276 എന്ന നിലയിലാണ് കേരളം രണ്ടാം ദിനം ആരംഭിച്ചത്. ക്രീസിലുണ്ടായിരുന്ന സിജോമോൻ ജോസഫും അക്ഷയ് ചന്ദ്രനും മികച്ച കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. ഇരുവരും ഏഴാം വിക്കറ്റിൽ 171 റൺസ് കൂട്ടുകെട്ടുണ്ടാക്കി. 153 പന്തിൽ 10 ഫോറും മൂന്ന് സിക്സും സഹിതം 83 റൺസ് അടിച്ചെടുത്ത സിജോമോൻ ജോസഫിനെ പുറത്താക്കി ഷഹബാസ് നദീമാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. എന്നാൽ മറുവശത്ത് അക്ഷയ് ചന്ദ്രൻ 150 റൺസുമായി ഉറച്ചുനിന്നു. പത്താമനായി ക്രീസ് വിടുമ്പോൾ 268 പന്തിൽ 13 ഫോറും ഒരു സിക്സും സഹിതം 150 റൺസ് അക്ഷയ് അടിച്ചെടുത്തിരുന്നു. നേരത്തെ രോഹൻ പ്രേം (79), രോഹൻ കുന്നുമ്മൽ (50), സഞ്ജു സാംസൺ (72), സിജോമോൻ ജോസഫ് (83) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ഷഹ്ബാസ് നദീം അഞ്ച് വിക്കറ്റെടുത്തു.

Kerala leads by 195 runs against Jharkhand in Ranji Trophy

TAGS :

Next Story