Quantcast

തമിഴ്‌നാടിനെ വീഴ്ത്താനായില്ല: സയിദ് മുഷ്താഖ് അലി ടി20യിൽ കേരളം സെമി കാണാതെ പുറത്ത്

കേരളം ഉയർത്തിയ 182 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ തമിഴ്‌നാട് 19.3 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടക്കുകയായിരുന്നു.

MediaOne Logo

Web Desk

  • Updated:

    2021-11-18 06:47:01.0

Published:

18 Nov 2021 6:45 AM GMT

തമിഴ്‌നാടിനെ വീഴ്ത്താനായില്ല:  സയിദ് മുഷ്താഖ് അലി ടി20യിൽ കേരളം സെമി കാണാതെ പുറത്ത്
X

സയിദ് മുഷ്താഖ് അലി ടി20 ക്രിക്കറ്റ് ടൂർണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കരുത്തരായ തമിഴ്‌നാടിനോട് തോറ്റ് കേരളം പുറത്ത്. കേരളം ഉയർത്തിയ 182 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ തമിഴ്‌നാട് 19.3 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടക്കുകയായിരുന്നു. തമിഴ്‌നാടിനായി സായ് സുദർശൻ 46 റൺസ് നേടി ടോപ് സ്‌കോററായി. ഹരി നിശാന്ത്(32) നായകൻ വിജയ് ശങ്കർ(33) എന്നിവർ പിന്തുണ കൊടുത്തു.

മറുപടി ബാറ്റിങ്ങിൽ പഴുതുകളൊന്നും ഇല്ലാതെയായിരുന്നു തമിഴ്‌നാട് ലക്ഷ്യത്തിലേക്ക് നീങ്ങിയത്. വിക്കറ്റുകൾ ഇടക്ക് വീണെങ്കിലും റൺറേറ്റ് താഴാതെ നോക്കി. അവസാന ഓവറുകളിൽ കേരളത്തിന് പ്രതീക്ഷ വന്നെങ്കിലും ഷാറൂഖ് ഖാനും സഞ്ജയ് യാദവും ചേർന്ന് പ്രതീക്ഷകളെല്ലാം തല്ലിക്കെടുത്തി. ഇരുവരും അതിവേഗം റൺസ് ഉയർത്തി. സഞ്ജയ് യാദവ്(32) റൺസ് നേടി. ഷാറൂഖ് ഖാൻ(9 പന്തിൽ 19 റൺസ്) റൺസ് നേടി തമിഴ്‌നാടിനെ ലക്ഷ്യത്തിലെത്തിച്ചു. കേരളത്തിനായി ഉണ്ണികൃഷ്ണൻ മനുകൃഷ്ണൻ രണ്ട് വിക്കറ്റ് വീഴ്ത്തി.

രോഹൻ കുന്നുമ്മലും വിഷ്ണു വിനോദും നേടിയ അർധ സെഞ്ച്വറിയുടെ ബലത്തിലാണ് കേരളം 180ൽ എത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കേരളം നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 181 റൺസാണെടുത്തത്. കഴിഞ്ഞ മത്സരങ്ങളിൽ തുടർച്ചയായ രണ്ട് അർധ സെഞ്ച്വറി നേടിയ ക്യാപ്റ്റൻ സഞ്ജു സാംസൺ പൂജ്യത്തിന് പുറത്തായി.

26 പന്തിൽ നിന്ന് 65 റൺസ് നേടിയ വിഷ്ണു വിനോദാണ് കേരളത്തിന്റെ ടോപ്‌സ്‌കോറര്‍. രണ്ട് ഫോറും ഏഴു സിക്‌സും ഉൾപ്പെടുന്നതാണ് വിഷ്ണുവിന്റെ തട്ടുതകർപ്പൻ ഇന്നിങ്‌സ്. 22 പന്തിൽ നിന്നാണ് താരം അർധസെഞ്ച്വറി നേടിയത്. ഓപണർ രോഹൻ കുന്നുമ്മൽ 43 പന്തിൽനിന്ന് അഞ്ചു ഫോറുകൾ സഹിതം 51 റൺസെടുത്ത് പുറത്തായി. 32 പന്തിൽ നിന്ന് 33 റൺസെടുത്ത സച്ചിൻ ബേബിയുടെ ഇന്നിങ്‌സും കേരളത്തിന് കരുത്തായി.

രണ്ടു പന്തുകൾ മാത്രം നേരിട്ട സഞ്ജുവിനെ സഞ്ജയ് യാദവാണ് മടക്കിയയച്ചത്. ഓപണര്‍ മുഹമ്മദ് അസ്ഹറുദ്ദീൻ 15 റൺസെടുത്തു. നാലാം വിക്കറ്റിൽ ഒത്തു ചേർന്ന വിഷ്ണു വിനോദ്-സച്ചിൻ ബേബി കൂട്ടുകെട്ടാണ് കളിയിൽ വഴിത്തിരിവായത്. 34 പന്തുകളിൽനിന്ന് 58 റൺസാണ് ഇവർ അടിച്ചെടുത്തത്. അഞ്ചാം വിക്കറ്റിൽ ഒത്തു ചേർന്ന വിഷണുവും എസ് അഖിലും എട്ടു പന്തിൽ നിന്ന് 32 റൺസ് നേടി. നാലു പന്തിൽ നിന്ന് ഒമ്പതു റൺസുമായി അഖിൽ പുറത്താകാതെ നിന്നു. തമിഴ്‌നാടിനായി നാല് ഓവറിൽ 23 റൺസ് വഴങ്ങി സഞ്ജയ് യാദവ് രണ്ടു വിക്കറ്റ് നേടി. നാല് ഓവറിൽ 20 റൺസ് മാത്രം വഴങ്ങിയ മുരുകൻ അശ്വിൻ ഒരു വിക്കറ്റും സ്വന്തമാക്കി

TAGS :

Next Story