തകർത്തടിച്ച് സൽമാൻ നിസാറും സഞ്ജുവും; മഴക്കളിയിൽ ഗോവക്കെതിരെ കേരളത്തിന് 11 റൺസ് ജയം
സഞ്ജു സാംസൺ 15 പന്തിൽ രണ്ട് സിക്സറും നാല് ഫോറും സഹിതം 31 റൺസെടുത്തു.
ഹൈദരാബാദ്: സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി 20യിൽ കേരളത്തിന് തുടർച്ചയായ രണ്ടാം ജയം. മഴമൂലം 13 ഓവർ വീതമാക്കി കുറച്ച മത്സരത്തിൽ ഗോവക്കെതിരെ 11 റൺസ് ജയമാണ് നേടിയത്. രാജീവ്ഗാന്ധി ഇന്റർനാഷണൽ സ്‌റ്റേഡിയത്തിൽ കേരളം ഉയർത്തിയ 144 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ ഗോവ 7.5 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 69 റൺസിൽ നിൽക്കെ മഴ കളി തടസപ്പെടുത്തി. തുടർന്ന് വിജെഡി നിയമപ്രകാരം കേരളത്തെ വിജയികളെ പ്രഖ്യാപിക്കുകകയായിരുന്നു.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കേരളം 13 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 143 റൺസിലേക്കെത്തിയത്. 20 പന്തിൽ മൂന്ന് ഫോറും ഒരു സിക്‌സറും സഹിതം 34 റൺസെടുത്ത സൽമാൻ നിസാറാണ് ടോപ് സ്‌കോറർ. ക്യാപ്റ്റൻ സഞ്ജു സാംസൺ 15 പന്തിൽ രണ്ട് സിക്സറും നാല് ഫോറും സഹിതം 31 റൺസെടുത്തു. 22 പന്തിൽ 45 റൺസുമായി പുറത്താകാതെ നിന്ന ഓപ്പണർ ഇഷാൻ ഗഡേക്കറാണ് ഗോവയുടെ ടോപ് സ്‌കോറർ. കേരളത്തിനായി ജയലജ് സക്‌സേനയും ബേസിൽ തമ്പിയും ഓരോ വിക്കറ്റെടുത്തു. ജയത്തോടെ അഞ്ച് കളികളിൽ 16 പോയൻറുമായി കേരളം ഗ്രൂപ്പ് ഇയിൽ രണ്ടാം സ്ഥാനം നിലനിർത്തി. ആന്ധ്രയാണ് ഒന്നാമത്.
144 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഗോവക്ക് മൂന്നാം ഓവറിലെ ഓപ്പണർ അസാൻ തോട്ടയെ നഷ്ടമായി. 11 പന്തിൽ അഞ്ച് റൺസെടുത്ത തോട്ടയെ ജലജ് സക്‌സേന പുറത്താക്കി. കശ്യപ് ബേക്ലെയെ(5) പുറത്താക്കി ബേസിൽ തമ്പി രണ്ടാം പ്രഹരമേൽപ്പിച്ചു.
Adjust Story Font
16