കോഹ്‌ലി നാട്ടിലേക്ക് മടങ്ങി; ആദ്യ ടെസ്റ്റിന് മുൻപ് മടങ്ങിയെത്തിയേക്കും, പരിക്കേറ്റ ഗെയ്ക്‌വാദിന് പരമ്പര നഷ്ടം
ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ തോൽവിക്ക് ശേഷം രോഹിത് ശർമ്മക്ക് കീഴിൽ ഇന്ത്യ ഇറങ്ങുന്നുവെന്ന പ്രത്യേകതയും ടെസ്റ്റ് പരമ്പരക്കുണ്ട്.
ജോഹനസ്ബർഗ്: ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി ഇന്ത്യക്ക് തിരിച്ചടി. ഏകദിന മത്സരത്തിനിടെ പരിക്കേറ്റ റിതുരാജ് ഗെയ്ക്‌വാദിന് പരമ്പര നഷ്ടമാകും. അതിനിടെ ഇന്ത്യൻതാരം വിരാട് കോഹ്ലി ദക്ഷിണാഫ്രിക്കയിൽ നിന്ന് അടിയന്തര ആവശ്യത്തിനായി നാട്ടിലേക്ക് മടങ്ങി. കുടുംബപരമായ കാര്യങ്ങൾക്കെന്നാണ് ഔദ്യോഗിക വിശദീകരണം. ആദ്യ ടെസ്റ്റ് മത്സരം നടക്കുന്ന ഡിസംബർ 26ന് മുൻപായി കോഹ്ലി തിരിച്ചെത്തുമെന്ന് ബി.എസ്.സി.ഐ അധികൃതർ വ്യക്തമാക്കി. ടെസ്റ്റിന് മുന്നോടിയായുള്ള ഇന്ത്യയുടെ പരിശീലന മത്സരം കോഹ്ലിക്ക് നഷ്ടമാകും.
ഏകദിന-ടി 20 മത്സരങ്ങളിൽ കോഹ്ലിയടക്കമുള്ള സീനിയർ താരങ്ങൾക്ക് വിശ്രമമനുവദിച്ചിരുന്നു. ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ തോൽവിക്ക് ശേഷം രോഹിത് ശർമ്മക്ക് കീഴിൽ ഇന്ത്യ ഇറങ്ങുന്നുവെന്ന പ്രത്യേകതയും ടെസ്റ്റ് പരമ്പരക്കുണ്ട്.
രണ്ടാം ഏകദിനമത്സരത്തിനിടെയാണ് യുവതാരം ഗെയ്ക്‌വാദിന് പരിക്കേറ്റത്. മെഡിക്കൽ ടീം പരിശോധന പൂർത്തിയാക്കിയ ശേഷം താരം നാട്ടിലേക്ക് മടങ്ങും. ഇന്ത്യയുടെ അവസാന ഏകദിനത്തിലും ഗെയ്ക്‌വാദ് കളിച്ചിരുന്നില്ല. പരിക്കേറ്റ താരത്തിന് പകരക്കാരനെ ബി.സി.സി.ഐ പ്രഖ്യാപിച്ചിട്ടില്ല. രോഹിത് ശർമ്മക്ക് പുറമെ ആർ. അശ്വിൻ, ജസ്പ്രീത് ബുമ്ര എന്നിവർ ടെസ്റ്റ് ടീമിലേക്ക് മടങ്ങിയെത്തും. രണ്ട് ടെസ്റ്റ് പരമ്പരയിൽ ടെംബബാഹുമയാണ് ദക്ഷിണാഫ്രിക്കൻ ടീമിനെ നയിക്കുന്നത്.
Adjust Story Font
16