Quantcast

ഫീൽഡറല്ല, അമ്പയറാണ്; ക്യാച്ച് എടുക്കാൻ ശ്രമിച്ച് ധർമസേന, കൂട്ടച്ചിരി

ഓൺ ഫീൽഡ് അമ്പയറായ കുമാർ ധർമസേനയായിരുന്നു ഈ കഥയിലെ നായകൻ. തന്റെ മുന്നിലേക്ക് വന്നൊരു പന്തിനെ ക്യാച്ച് ചെയ്യാനായിരുന്നു ധർമസേനയുടെ ശ്രമം

MediaOne Logo

Web Desk

  • Updated:

    2022-06-21 10:48:03.0

Published:

21 Jun 2022 10:41 AM GMT

ഫീൽഡറല്ല, അമ്പയറാണ്; ക്യാച്ച് എടുക്കാൻ ശ്രമിച്ച് ധർമസേന, കൂട്ടച്ചിരി
X

കൊളംബോ: ആസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിൽ തകർപ്പൻ ജയം സ്വന്തമാക്കിയതിന്റെ ത്രില്ലിലാണ് ശ്രീലങ്ക. പതും നിസങ്ക നേടിയ സെഞ്ച്വറിയുടെ ബലത്തിലായിരുന്നു ലങ്കയുടെ ജയം. മത്സരം ആറ് വിക്കറ്റിനാണ് ലങ്ക സ്വന്തമാക്കിയത്. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ലങ്ക 2-1ന് മുന്നിലെത്തി. സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന ഒരു രാജ്യത്ത് അഭിമാനമാകുന്നതായിരുന്നു അഞ്ച് മത്സരങ്ങടങ്ങിയ പരമ്പരയിലെ മുന്നിലെത്തൽ.

മത്സരത്തിന്റെ ചിത്രം മേൽപറഞ്ഞതാണെന്നിരിക്കെ രസകരമായാരു സംഭവവും അരങ്ങേറി. ഓൺ ഫീൽഡ് അമ്പയറായ കുമാർ ധർമസേനയായിരുന്നു ഈ കഥയിലെ നായകൻ. തന്റെ മുന്നിലേക്ക് വന്നൊരു പന്തിനെ ക്യാച്ച് ചെയ്യാനായിരുന്നു ധർമസേനയുടെ ശ്രമം. ലെഗ് അമ്പയറായി സ്‌ക്വയർ ലെഗിൽ നിൽക്കുകയായിരുന്നു ധർമസേന. ആസ്‌ട്രേലിയയുടെ അലക്‌സ് കാരിയായിരുന്നു ബാറ്റർ.

ഷോട്ട് ലെങ്ത് ബോൾ സ്‌ക്വയർ ലെഗിലേക്കാണ് കാരി ഉയർത്തിയത്. പന്ത് നേരെ പോയത് ആ പൊസിഷനിൽ നിൽക്കുകയായിരുന്ന ധർമസേനയുടെ അടുത്തേക്ക്. ഇപ്പോൾ ക്യാച്ച് എടുക്കും എന്ന നിലയിലായി ധർമ സേന. എന്നാൽ പന്ത് കൈകളിലേക്ക് എത്തിയില്ല. അതിന് മുമ്പെ നിലത്തു വീണിരുന്നു. സംഭവത്തിനു പിന്നാലെ ധർമസേനയുടെ ചിത്രം സഹിതം ക്രിക്കറ്റ് ഓസ്‌ട്രേലിയ ട്വീറ്റ് ചെയ്തത് ഇങ്ങനെ, ' ക്യാച്ച്, അംപയർ കുമാർ ധർമസേനയും ഫീൽഡ് ചെയ്യുകയാണെന്ന് തോന്നിച്ചു. ഭാഗ്യത്തിന് അദ്ദേഹം അതു ചെയ്തില്ല(ക്യാച്ച്)'.

ശ്രീലങ്കയ്ക്കാരനായ കുമാർധർമ സേന ടെസ്റ്റിൽ 89 മത്സരങ്ങളിലും ഏകദിനത്തിൽ 177 മത്സരങ്ങളിലും ടി20യിൽ 52 മത്സരങ്ങളിലും അമ്പയറായി നിന്നിട്ടുണ്ട്. അതേസമയം പരമ്പരയിലെ നാലാം മത്സരം കൊളംബോയിൽ പുരോഗമിക്കുകയാണ്. ടോസ് നേടിയ ആസ്‌ട്രേലിയ ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഒടുവിലത്തെ റിപ്പോർട്ടുകൾ പ്രകാരം ലങ്ക മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 78(18ഓവർ) എന്ന നിലയിലാണ്.

Summary- Umpire Kumar Dharmasena tries to take a catch in 3rd ODI between SL and Australia

TAGS :

Next Story