ആഹ്‌ളാദത്തിൽ ആറാടി ലങ്കൻ ആരാധകർ; പാക് ടീമിനെതിരെ രോഷപ്രകടനം
പിഴവുകളിലൂടെ ഏഷ്യാകപ്പിൽ ജയസാധ്യത നഷ്ടപ്പെടുത്തിയെന്നാരോപിച്ച് പാക് ടീമിനെതിരെ സ്വന്തം ആരാധകർ രംഗത്തുവന്നു.
ദുബൈ: യുവതാരങ്ങൾ ഉൾപ്പെട്ട ടീം നേടിയ ത്രസിപ്പിക്കുന്ന വിജയത്തിൽ ആഹ്ളാദം പ്രകടിപ്പിച്ച് ശ്രീലങ്കൻ ആരാധകർ. അതേ സമയം പിഴവുകളിലൂടെ ഏഷ്യാകപ്പിൽ ജയസാധ്യത നഷ്ടപ്പെടുത്തിയെന്നാരോപിച്ച് പാക് ടീമിനെതിരെ സ്വന്തം ആരാധകർ രംഗത്തുവന്നു.
ദുബൈ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ എല്ലാനിലക്കും ശ്രീലങ്കയുടെ സമഗ്രാധിപത്യം തന്നെയാണ് തെളിഞ്ഞുകണ്ടത്. ഏഷ്യാകപ്പിന്റെ ആദ്യ മൽസരത്തിൽ ഇതേ സ്റ്റേഡിയത്തിൽ അഫ്ഗാനിസ്താനോട് 105 റൺസിന് തോറ്റ അവസ്ഥയിൽ നിന്ന് ടീം അടിമുടി മാറുകയായിരുന്നു. ആരാധകരും ഇത് സാക്ഷ്യപ്പെടുത്തുന്നു. രാഷ്ട്രീയ, സാമ്പത്തിക പ്രതിസന്ധികള്‍ സങ്കീർണമായ ശ്രീലങ്കക്കുള്ള സാന്ത്വനമായി ഈ വിജയത്തെ വിലയിരുത്തുകയാണ് ശ്രീലങ്കൻ ആരാധകർ.
അതേസമയം പാകിസ്താന്റെ ദയനീയ പരാജയം ക്ഷണിച്ചു വരുത്തിയ ഒന്നാണെന്ന അഭിപ്രായമാണ് ആരാധകർക്കുള്ളത്. പലരും രോഷത്തോടെയാണ് ടീമിനെതിരെ പ്രതികരിച്ചത്. പാക് ടീമിൽ അടിമുടി മാറ്റം അനിവാര്യമാണെന്നും ആരാധകർ നിർദേശിക്കുന്നു. ശ്രീലങ്കൻ ജയം ആധികാരികമാണെന്ന് ഇന്ത്യൻ ആരാധകരും സാക്ഷ്യപ്പെടുത്തുന്നു.
ലങ്കൻ ബൗളർമാരും ബാറ്റസ്മാന്മാരും ഒരുപോലെ തിളങ്ങിയ ഏഷ്യ കപ്പ് കലാശപ്പോരിൽ 23 റണ്‍സിനായിരുന്നു ശ്രീലങ്കയുടെ ജയം. 171 റൺസ് എന്ന വിജയ ലക്ഷ്യവുമായി ഇറങ്ങിയ പാകിസ്താനെ 147 റൺസിലൊതുക്കിയാണ് ലങ്ക കിരീടം പിടിച്ചുവാങ്ങിയത്. ആറാം തവണയാണ് ശ്രീലങ്ക ഏഷ്യകപ്പിൽ മുത്തമിടുന്നത്.
Watch FansResponse
Adjust Story Font
16