ബയോബബ്‌ളിൽ മടുത്തു: ഐ.പി.എൽ ഒഴിവാക്കി നാട്ടിലേക്ക് മടങ്ങി ലിവിങ്‌സറ്റൺ
ബയോ ബബിളിലെ ജീവിതം ബുദ്ധിമുട്ടാകുന്നു എന്ന് ചൂണ്ടിക്കാട്ടി രാജസ്ഥാൻ റോയൽസിന്റെ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ലിയാം ലിവിങ്സ്റ്റൺ നാട്ടിലേക്ക് മടങ്ങി.
ബയോ ബബിളിലെ ജീവിതം ബുദ്ധിമുട്ടാകുന്നു എന്ന് ചൂണ്ടിക്കാട്ടി രാജസ്ഥാൻ റോയൽസിന്റെ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ലിയാം ലിവിങ്സ്റ്റൺ നാട്ടിലേക്ക് മടങ്ങി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുളള ബയോ ബബിളില്‍ തുടരുന്നത് മാനസിക സമ്മർദ്ദം ഉണ്ടാക്കുന്നുവെന്നാണ് ലിയാം ലിവിങ്സ്റ്റണ്‍ പറയുന്നത്. താരത്തിന്‍റെ ഈ തീരുമാനം അംഗീകരിക്കുന്നുവെന്ന് രാജസ്ഥാൻ റോയല്‍സ് പ്രതികരിച്ചു. ഈ സീസണില്‍ 75 ലക്ഷം രൂപക്കാണ് താരത്തെ വാങ്ങിയത്. എന്നാല്‍ മൂന്ന് മത്സരങ്ങളിലും കളിപ്പിച്ചിരുന്നില്ല.
കഴിഞ്ഞ 6 മാസങ്ങൾക്കിടെ ലിവിങ്സ്റ്റൺ വിവിധ ബബിളുകളിലാണ്. ദക്ഷിണാഫ്രിക്കൻ പര്യടനത്തിനു പോയ ഇംഗ്ലണ്ട് ടീമിൽ അംഗമായിരുന്ന അദ്ദേഹം ബിഗ് ബാഷ് ലീഗിൽ പെർത്ത് സ്കോർച്ചേഴ്സിനൊപ്പം രണ്ട് മാസം ചെലവഴിച്ചു. ബിഗ് ബാഷിനു പിന്നാലെ ഇംഗ്ലണ്ടിൻ്റെ ഇന്ത്യാ സന്ദർശനത്തിനുള്ള ടീമിലും ലിവിങ്സ്റ്റൺ ഉൾപ്പെട്ടിരുന്നു. ആ ബബിളിൽ നിന്നാണ് അദ്ദേഹം ഐപിഎൽ ബബിളിൽ ചേർന്നത്.
ഇംഗ്ലീഷ് താരങ്ങളുടെ അഭാവം രാജസ്ഥാന്‍ റോയല്‍സിന് സീസണില്‍ കനത്ത തിരിച്ചടിയാവുകയാണ്. ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സ് പരിക്കുമൂലം നാട്ടിലേക്ക് മടങ്ങിയിരുന്നു. പരിക്കേറ്റ സ്റ്റാര്‍ പേസര്‍ ജോഫ്ര ആര്‍ച്ചര്‍ എന്ന് കളിക്കുമെന്ന് വ്യക്തവുമല്ല. ഇതിന് പിന്നാലെയാണ് ലിവിങ്സ്റ്റണിന്റെ പിന്മാറ്റം. ഐപിഎലിൽ മൂന്ന് മത്സരങ്ങൾ കളിച്ചപ്പോൾ രണ്ടിലും പരാജയപ്പെട്ട രാജസ്ഥാന് ഇനയുള്ള മത്സരങ്ങള്‍ നിര്‍ണായകമാണ്. അവസാന മത്സരത്തിൽ ചെന്നൈക്കെതിരെ കൂറ്റൻ പരാജയമാണ് മലയാളി താരം സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ് ഏറ്റുവാങ്ങിയത്. ആദ്യ മത്സരത്തില്‍ സെഞ്ച്വറി നേടിയതൊഴിച്ചാല്‍ പിന്നീടുള്ള മത്സരങ്ങളില്‍ സഞ്ജുവും പരാജയമായിരുന്നു.
Adjust Story Font
16