ടീമിൽ അവസരം നൽകി പിന്നെ പുറത്തിരുത്തുന്നത് പ്രയാസമേറിയ കാര്യമെന്ന് അക്‌സർ പട്ടേൽ
ലഭിക്കുന്ന അവസരങ്ങൾ കൃത്യമായി ഉപയോഗപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും അക്‌സർ
ഹരാരൈ: തുടർച്ചയായി പ്ലെയിങ് ഇലവനിൽ ഇടം ലഭിക്കാത്തത് പ്രയാസമേറിയ കാര്യമാണെന്ന് സ്പിന്നർ അക്‌സർ പട്ടേൽ. ലഭിക്കുന്ന അവസരങ്ങൾ കൃത്യമായി ഉപയോഗപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
'രണ്ട് മത്സരങ്ങള്‍ കളിച്ച് അടുത്ത കളിയില്‍ പുറത്തിരിക്കേണ്ടി വരുന്നത് അല്‍പം പ്രയാസമേറിയ കാര്യമാണ്, ഇനി പുറത്തിരുത്തി തിരിച്ചുവന്നാലും അത് കളിയെ ബാധിക്കും'- സിംബാബ്‌വെയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യ 13 റൺസിന് വിജയിച്ചതിന് ശേഷമുള്ള വാർത്താ സമ്മേളനത്തിലാണ് അക്സര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ഒരു മത്സരത്തില്‍ നല്ല പ്രകടനം പുറത്തെടുത്താല്‍ അടുത്ത മത്സരം എനിക്ക് കളിക്കാനാകും. അതേസമയം അവസരം നല്‍കിയതിന് ശേഷം ഒഴിവക്കിയേക്കാമെന്ന ചിന്തയും എനിക്കുണ്ട്. എന്നാല്‍ ഇന്ത്യക്കായി കളിക്കാന്‍ അവസരം ലഭിക്കുന്നു എന്ന നിലയിലാണ് ഞാന്‍ കാര്യങ്ങള്‍ കാണുന്നത്- അക്സര്‍ പറഞ്ഞു. ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് പരമ്പരയില്‍ അവരുടെ പ്ലാനുകളില്‍ ജയം കാണാനായെന്നും അക്സര്‍ കൂട്ടിച്ചേര്‍ത്തു.
രവീന്ദ്ര ജഡേജയുടെ പകരക്കാരനായാണ് പലപ്പോഴും അക്സര്‍ പട്ടേല്‍ ടീമിലെത്താറ്. 2014 മുതല്‍ ടീ ഇന്ത്യയുടെ ഭാഗമായ അക്സര്‍ പലപ്പോഴും ടീമിലെ സ്ഥിരസാന്നിധ്യമല്ല. 50ലധികം വിക്കറ്റുകള്‍ അക്സറിന്റെ പേരിലുണ്ട്. ഇന്ത്യക്കായി 44 ഏകദിനങ്ങളും ആറ് ടെസ്റ്റുകളും 25 ടി20 കളും അക്‌സർ കളിച്ചിട്ടുണ്ട്. സിംബാബ്‌വെക്കെതിരായ മൂന്നാം ഏകദിനത്തിൽ പത്ത് ഓവർ എറിഞ്ഞ അക്‌സർ രണ്ട് വിക്കറ്റ് വീഴ്ത്തിയിരുന്നു. പരമ്പരയിലെ മൂന്ന് ഏകദിനങ്ങളിലും അക്‌സർ പട്ടേലിന് അവസരം ലഭിച്ചിരുന്നു.
Summary-It's little tough when you play two matches and suddenly you've to sit out: Axar Patel
Adjust Story Font
16