റൺ മല തീർത്ത് രോഹൻ കുന്നുമൽ; രഞ്ജിയിൽ ഗുജറാത്തിനോട് കേരളം പൊരുതുന്നു
നിലവിൽ ഏഴ് പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാമതാണ് കേരളം.
രഞ്ജി ട്രോഫിയിൽ എലൈറ്റ് ഗ്രൂപ്പ് എയിലെ പോരാട്ടത്തിൽ കേരളം ഗുജറാത്തിനോട് പൊരുതുന്നു. രണ്ടാം ദിനം മത്സരം അവസാനിക്കുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 277 റൺസ് എന്ന ശക്തമായ നിലയിലാണ് കേരളം. റോഹൻ കുന്നുമലിന്റെ സെഞ്ച്വറി പ്രകടനമാണ് ഇന്ത്യൻ ഇന്നിങ്‌സിന് അടിത്തറ പാകിയത്. ഓപ്പണറായ രോഹൻ 171 പന്തിൽ 129 റൺസ് നേടി. നാലു സിക്‌സറുകളും 8 ബൗണ്ടറികളുമടങ്ങിയ രോഹന്റെ ഇന്നിങ്‌സിന് അവസാനമിട്ടത് ഗുജറാത്തിന്റെ റൂഷ് കലാരിയയാണ്.
ഓപ്പണറായ പൊന്നം രാഹുൽ മികച്ച രീതിയിൽ തുടങ്ങിയെങ്കിലും 44 ൽ വീണു. കത്തിക്കയറുമെന്ന പ്രതീക്ഷിച്ച ജലജ് സക്‌സേന പാടെ നിരാശപ്പെടുത്തി. ഏഴ് പന്തിൽ നാല് റൺസ് മാത്രമാണ് ജലജിന് നേടാനായത്. നായകൻ സച്ചിൻ ബേബി അർധ സെഞ്ച്വറി നേടി (100 പന്തിൽ 53 റൺസ്). രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ ഗുജറാത്തിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറിനേക്കാൾ 111 റൺസ് പിറകിലാണ് കേരളം. 58 പന്തിൽ 14 റൺസുമായി വൽസൽ ഗോവിന്ദും 29 പന്തിൽ 21 റൺസുമായി വിഷ്ണു വിനോദുമാണ് ക്രീസിൽ.
ഗുജറാത്തിനായി റൂഷ് കലാരിയയും അർസൻ നഗസ് വാലയും ഓരോ വിക്കറ്റ് വീതവും സിദ്ധാർഥ് ദേശായി 2 വിക്കറ്റും നേടി. നിലവിൽ ഏഴ് പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാമതാണ് കേരളം.
Adjust Story Font
16