Quantcast

"അവരുടെ ട്രയലുകളിൽ ഒരിക്കൽ പോലും പങ്കെടുത്തിട്ടില്ല"; ബാംഗ്ലൂർ തന്നെ ടീമിലെടുത്തതില്‍ അത്ഭുതം വിട്ടുമാറാതെ യുവതാരം

ലേലത്തിന് ശേഷം താന്‍ ശരിക്കും അത്ഭുതപ്പെട്ടുവെന്ന് താരം

MediaOne Logo

Sports Desk

  • Published:

    18 Feb 2022 6:46 AM GMT

അവരുടെ ട്രയലുകളിൽ ഒരിക്കൽ പോലും പങ്കെടുത്തിട്ടില്ല; ബാംഗ്ലൂർ തന്നെ ടീമിലെടുത്തതില്‍ അത്ഭുതം വിട്ടുമാറാതെ യുവതാരം
X

ഐ.പി.എൽ മെഗാ താരലേലം കഴിഞ്ഞപ്പോൾ 22 താരങ്ങളെയാണ് ഇക്കുറി ബാംഗ്ലൂർ തങ്ങളുടെ കൂടാരത്തിലെത്തിച്ചത്. ക്യാപ്റ്റൻ വിരാട് കോഹ്ലി, ഗ്ലെൻ മാക്‌സ് വെൽ, മുഹമ്മദ് സിറാജ് എന്നിവരെ ടീം നിലനിർത്തിയപ്പോൾ ഫാഫ് ഡുപ്ലെസിയടക്കം പലപ്രമുഖ താരങ്ങളും ഇക്കുറി ടീമിലെത്തി.

ഇവര്‍ക്കൊപ്പം ചില യുവതാരങ്ങളെക്കൂടെ ബാംഗ്ലൂർ ഇക്കുറി തങ്ങളുടെ കൂടാരത്തിലെത്തിച്ചു. അതിലൊരാളാണ് കഴിഞ്ഞ തവണ രാജസ്ഥാന് വേണ്ടി കളിച്ച മഹിപാൽ ലോംറോർ. 95 ലക്ഷത്തിനാണ് മഹിപ്പാലിനെ ബാംഗ്ലൂർ ഇക്കുറി ടീമിലെത്തിച്ചത്. ബാംഗ്ലൂർ തന്നെ ടീമിലെടുത്തതിന്റെ അത്ഭുതം ഇനിയും മഹിപ്പാലിനെ വിട്ടുമാറിയിട്ടില്ല.

"ഇതിന് മുമ്പ് ബാംഗ്ലൂർ ടീം മാനേജ്‌മെന്റിലെ ഒരാളോട് പോലും ഞാൻ സംസാരിച്ചിട്ടില്ല. റോയൽ ചലഞ്ചേഴ്‌സിന്റെ ട്രയൽസിൽ ഒന്നിൽ പോലും ഞാനിതുവരെ പങ്കെടുത്തിട്ടില്ല. ലേലത്തിന് ശേഷം ഞാൻ ശരിക്കും അത്ഭുതപ്പെട്ടു. സഞ്ചയ് ബംഗാറും ബാംഗ്ലൂർ ടീം ഡയറക്ടർ മൈക്ക് ഹേസനും എന്നെ വിളിച്ചിരുന്നു. വലിയ സന്തോഷത്തിലാണ് ഞാനിപ്പോള്‍"- മഹിപാൽ പറഞ്ഞു. ഓള്‍റൗണ്ടറായ മഹിപാല്‍ രാജസ്ഥാന്‍ സ്വദേശിയാണ്. രാജസ്ഥാന്‍ റോയല്‍സിനുവേണ്ടി 11 മത്സരങ്ങളില്‍ ഈ യുവതാരം കളിച്ചിട്ടുണ്ട്.


TAGS :

Next Story