''ധവാനെയല്ല, അയാളെ ക്യാപ്റ്റനാക്കൂ''; പുതിയ നിർദേശവുമായി ദിനേശ് കാർത്തിക്ക്
ചൈന വേദിയാകുന്ന ഏഷ്യൻ ഗെയിംസ് സെപ്റ്റംബർ 23 മുൽ ഒക്ടോബർ എട്ട് വരെയാണ് നടക്കുന്നത്. ഈ സമയം ലോകകപ്പുള്ളതിനാൽ രണ്ടാം നിര ടീമിനെ അയക്കാനാണ് ബി.സി.സി.ഐയുടെ തീരുമാനം.
ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ശിഖർ ധവാൻ നയിച്ചേക്കുമന്ന തരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ വാർത്ത പുറത്തുവന്നിരുന്നു. പരിശീലക സ്ഥാനത്തേക്ക് മുൻ ഇന്ത്യൻ താരം വി.വി.എസ് ലക്ഷ്മണെയാണ് ബി.സി.സി.ഐ പരിഗണിക്കുന്നത്. ഇതാദ്യമായാണ് ഏഷ്യൻ ഗെയിംസിലേക്ക് ക്രിക്കറ്റ് ടീമിനെ അയക്കാൻ ബി.സി.സി.ഐ തീരുമാനിക്കുന്നത്.
2010 ലും 2014 ലും ഏഷ്യൻ ഗെയിംസ് ക്രിക്കറ്റില്‍ ഇന്ത്യൻ ടീം കളിച്ചിരുന്നില്ല. ചൈന വേദിയാകുന്ന ഏഷ്യൻ ഗെയിംസ് സെപ്റ്റംബർ 23 മുൽ ഒക്ടോബർ എട്ട് വരെയാണ് നടക്കുന്നത്. ഈ സമയം ലോകകപ്പുള്ളതിനാൽ രണ്ടാം നിര ടീമിനെ അയക്കാനാണ് ബി.സി.സി.ഐയുടെ തീരുമാനം.
ഇപ്പോളിതാ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റൈ നായക സ്ഥാനത്തേക്ക് മറ്റൊരാളെ നിർദേശിക്കുകയാണ് ഇന്ത്യൻ താരം ദിനേശ് കാർത്തിക്ക്. ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ടീമിന്റെ നായകനായി സ്പിന്നർ രവിചന്ദ്രൻ അശ്വിനെ നിയമിക്കണം എന്നാണ് കാർത്തിക്കിൻഡറെ നിർദേശം.
''ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ബോളർമാരിൽ ഒരാളാണ് അശ്വിൻ. നമ്മൾ അദ്ദേഹത്തിന്റെ പ്രതിഭ എന്താണെന്ന് പല തവണ കണ്ടതാണ്. അശ്വിൻ ലോകകപ്പ് ടീമിന്റെ ഭാഗമല്ലെങ്കിൽ അദ്ദേഹത്തെ ഏഷ്യൻ ഗെയിംസിനുള്ള ടീമിന്റെ ക്യാപ്റ്റനാക്കണം എന്നാണ് എന്റെ പക്ഷം''-കാര്‍ത്തിക്ക് പറഞ്ഞു.
Adjust Story Font
16