ശ്രീശാന്തും ഉത്തപ്പയും: ഐപിഎൽ ലേലത്തിന് കേരളത്തിൽ നിന്ന് ഇടംപിടിച്ച കളിക്കാരും അടിസ്ഥാന വിലയും
ശ്രീശാന്ത് ഉള്‍പ്പെടെ കേരള ടീമിലെ പ്രമുഖ താരങ്ങളും പട്ടികയില്‍ ഇടംപിടിച്ചു. 50 ലക്ഷം രൂപ അടിസ്ഥാന വിലയായാണ് ശ്രീശാന്തിന്റെ പേര് താര ലേലത്തിലേക്ക് എത്തുക
ഐപിഎല്‍ കളിക്കാരുടെ ലേലത്തിന്‍റെ അന്തിമ പട്ടിക പുറത്ത്. 590 താരങ്ങളുടെ പട്ടികയാണ് ബി.സി.സി.ഐ പ്രസിദ്ധീകരിച്ചത്. മലയാളി താരം എസ് ശ്രീശാന്തും പട്ടികയില്‍ ഇടംപിടിച്ചു. ബംഗളൂരുവില്‍ ഫെബ്രുവരി 12,13 തിയതികളിലാണ് ലേലം നടക്കുക.
ശ്രീശാന്ത് ഉള്‍പ്പെടെ കേരള ടീമിലെ പ്രമുഖ താരങ്ങളും പട്ടികയില്‍ ഇടംപിടിച്ചു. 50 ലക്ഷം രൂപ അടിസ്ഥാന വിലയായാണ് ശ്രീശാന്തിന്റെ പേര് താര ലേലത്തിലേക്ക് എത്തുക. കഴിഞ്ഞ വര്‍ഷം ശ്രീശാന്തിന്റെ പേര് താര ലേലത്തിനുള്ള അന്തിമ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നില്ല.
റോബിൻ ഉത്തപ്പയാണ് കേരളത്തിൽ നിന്നും ഐപിഎൽ ലേലത്തിൽ കോടി വിലയുള്ള കളിക്കാരൻ. ഇന്ത്യക്കായി 46 ഏകദിനങ്ങളിൽ ഉത്തപ്പ ബാറ്റേന്തിയിട്ടുണ്ട്. രണ്ട് കോടിയാണ് ഉത്തപ്പയുടെ വില. സിഎസ്‌കെ, രാജസ്ഥാൻ റോയൽസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്, മുംബൈ ഇന്ത്യൻസ്, പൂനെ വാരിയേഴ്‌സ് എന്നീ ടീമുകൾക്ക് വേണ്ടി ഉത്തപ്പ കളിച്ചിട്ടുണ്ട്.
കാസർകോട് സ്വദേശി മുഹമ്മദ് അസ്ഹറുദ്ദീനാണ് മറ്റൊരു കേരളക്കാരൻ. വിക്കറ്റ് കീപ്പർ ബാറ്റർ എന്ന നിലിയിലാണ് അസ്ഹറിനെ തെരഞ്ഞെടുത്തിരിക്കുന്നത്. 20 ലക്ഷം അടിസ്ഥാന വിലയുള്ള അസ്ഹറുദ്ദീൻ കഴിഞ്ഞ സീസണിൽ ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്‌സിന്റെ ഭാഗമായിരുന്നുവെങ്കിലും കളിക്കാൻ അവസരം ലഭിച്ചിരുന്നില്ല. അന്നും 20 ലക്ഷമായിരുന്നു അടിസ്ഥാന വില. അതേസമയം മോശം ഫോമിനെ തുടർന്ന് അസ്ഹറിനെ കേരള ടീമിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
വിക്കറ്റ് കീപ്പർ ബാറ്റർ വിഷ്ണു വിനോദാണ് മറ്റൊരു കേരള താരം. ആർ.സി.ബി ഡൽഹി ടീമുകൾക്കായി മൂന്ന് മത്സരങ്ങളിൽ താരത്തിന് അവസരം ലഭിച്ചിട്ടുണ്ട്. ഡൽഹി കാപ്പിറ്റൽസിലായിരുന്നു കഴിഞ്ഞ സീസണിൽ. 20 ലക്ഷമാണ് വിഷ്ണുവിന്റെയും അടിസ്ഥാന വില.
20 ലക്ഷം വിലയുള്ള കെ.എം ആസിഫാണ് മറ്റൊരു കളിക്കാരൻ. ബൗളറായ ആസിഫ് ധോണിയുടെ ചെന്നൈ സൂപ്പർകിങ്‌സിനൊപ്പാണ് സഞ്ചാരം. മൂന്ന് മത്സരങ്ങളിൽ സിഎസ്‌കെയ്ക്കായി ആസിഫ് കളിച്ചിട്ടുണ്ട്. പേസര്‍ ബേസില്‍ തമ്പിയുടെ അടിസ്ഥാന വില 30 ലക്ഷം രൂപയാണ്. സച്ചിന്‍ ബേബിയുടെ അടിസ്ഥാന വില 20 ലക്ഷം രൂപയാണ്. കഴിഞ്ഞ സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വേണ്ടി സച്ചിന്‍ കളിച്ചിരുന്നു. മിഥുന്‍ സുദേശന്‍, രോഹന്‍ കുന്നുമ്മല്‍, എം.നിധീഷ്, സിജിമോന്‍ ജോസഫ് എന്നിവരാണ് അടിസ്ഥാന വില 20 ലക്ഷമായി താര ലേലത്തിന് എത്തുന്ന മറ്റ് മലയാളി കളിക്കാര്‍.
Adjust Story Font
16