Quantcast

ക്രിക്കറ്റ് കളിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡും: ഐപിഎൽ ടീമിനായി രംഗത്ത്

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഉടമസ്ഥർക്കു പുറമേ അദാനി ഗ്രൂപ്പ്, ടോറന്റ് ഫാർമ, ഔരബിന്ദോ ഫാർമ, ആർപി സഞ്ജീവ് ഗോയങ്ക ഗ്രൂപ്പ്, ഹിന്ദുസ്ഥാൻ ടൈംസ് മീഡിയ, ജിൻഡാൽ സ്റ്റീൽ (നവീൻ ജിൻഡാൽ), സംരംഭകനായ റോണി സ്ക്ര്യൂവാല തുടങ്ങിയവരും പുതിയ ടീമിനായി രംഗത്തുണ്ട്.

MediaOne Logo

Web Desk

  • Updated:

    2021-10-21 11:29:51.0

Published:

21 Oct 2021 11:27 AM GMT

ക്രിക്കറ്റ് കളിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡും: ഐപിഎൽ ടീമിനായി രംഗത്ത്
X

ഇംഗ്ലീഷ് പ്രിമിയർ ലീഗിലെ (ഇപിഎൽ) വൻകിട ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡ് ക്രിക്കറ്റിലേക്കും. ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) ഒരു ടീമിനെ വാങ്ങാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഉടമകൾക്കു താൽപര്യമുള്ളതായണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അടുത്ത സീസണ്‍ ഐപിഎല്ലിലേക്ക് രണ്ട് പുതിയ ടീമുകള്‍ എത്തുമെന്ന് നേരത്തെ ഉറപ്പിച്ചതാണ്. ടീമിനെ സ്വന്തമാക്കാൻ വിവിധ ഗ്രൂപ്പുകൾ ഇതിനകം രംഗത്തുണ്ട്. ടീമുകള്‍ക്കയുള്ള നടപടികള്‍ ഇപ്പോഴും പുരോഗമിക്കുകയാണ്. അതിനിടെയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഉടമസ്ഥരായ ഗ്ലേസര്‍ ഫാമിലി പുതിയ ഫ്രാഞ്ചൈസിയെ സ്വന്തമാക്കുന്നതിനുള്ള ടെന്‍ഡര്‍ വാങ്ങിയതായുള്ള റിപ്പോര്‍ട്ടുകള്‍ വരുന്നത്.

ലോകത്തെ ഏറ്റവും വാണിജ്യമൂല്യമുള്ള ഐപിഎല്ലില്‍ ഒരു ടീമിനെ നേടുന്നത് മാറ്റങ്ങള്‍ കൊണ്ടുവരുമെന്നാണ് മാഞ്ചസ്റ്റര്‍ യുണൈഡിന്റെ ചില ഉന്നത അധികൃതര്‍ നല്‍കുന്ന സൂചന. ടീമിനെ സ്വന്തമാക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡുമായി ഇതിനകം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ചര്‍ച്ചകള്‍ നടത്തിയതായാണ് വിവരം. വിദേശ കമ്പനികള്‍ക്ക് ഐപിഎല്‍ ടീമിനെ സ്വന്തമാക്കാന്‍ വ്യവസ്ഥയുണ്ട്. ഈ വ്യവസ്ഥകളൊക്കെ പാലിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് തയ്യാറായേക്കുമെന്നാണ് റിപ്പേർട്ടുകൾ.

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഉടമസ്ഥർക്കു പുറമേ അദാനി ഗ്രൂപ്പ്, ടോറന്റ് ഫാർമ, ഔരബിന്ദോ ഫാർമ, ആർപി സഞ്ജീവ് ഗോയങ്ക ഗ്രൂപ്പ്, ഹിന്ദുസ്ഥാൻ ടൈംസ് മീഡിയ, ജിൻഡാൽ സ്റ്റീൽ (നവീൻ ജിൻഡാൽ), സംരംഭകനായ റോണി സ്ക്ര്യൂവാല തുടങ്ങിയവരും പുതിയ ടീമിനായി രംഗത്തുണ്ട്.

നിലവിലുള്ള എട്ട് ടീമുകള്‍ക്ക് പുറമെ പുതിയ രണ്ട് ഐ.പി.എല്‍ ടീമുകളെ കൂടി ലീഗില്‍ ഉള്‍പ്പെടുത്തുമെന്ന് നേരത്തെ വ്യക്തമക്കിയതാണ്. അഹമ്മദാബാദ് ,ലക്‌നൗ,ഗുവാഹത്തി, കട്ടക്ക്, ഇന്‍ഡോര്‍, ധരംശാല എന്നീ നഗരങ്ങളായിരിക്കും പുതിയ ടീമുകള്‍ എന്നാണ് പ്രാഥമിക നിഗമനം.

TAGS :

Next Story