ഇതാണ് വെറുതെ അപ്പീൽ ചെയ്യൽ: 'ചമ്മി' ലബുഷെയിൻ
പന്തും ബാറ്റും തമ്മിൽ വൻ അകലമുണ്ടായിട്ടും എന്തിനാണ് ലബുഷെയിൻ അപ്പീൽ ചെയ്തതെന്ന് ചോദിക്കുകയാണ് ക്രിക്കറ്റ് ആരാധകർ.
സമൂഹമാധ്യമങ്ങളിൽ തരംഗമായി ആസ്‌ട്രേലിയൻ ബാറ്റർ മാർനസ് ലബുഷെയിനിന്റെ അപ്പീൽ. പന്തും ബാറ്റും തമ്മിൽ വൻ അകലമുണ്ടായിട്ടും എന്തിനാണ് ലബുഷെയിൻ അപ്പീൽ ചെയ്തതെന്ന് ചോദിക്കുകയാണ് ക്രിക്കറ്റ് ആരാധകർ.
ന്യൂബോളിലെ ഓസീസ് ക്യാപ്റ്റന്‍ പാറ്റ്കമ്മിന്‍സിന്റെ പന്തിലാണ് ഇല്ലാത്ത ഔട്ടിന് വേണ്ടി ലബുഷെയിന്‍ മാത്രം അപ്പീല്‍ ചെയ്തത്. ജോസ് ബട്ട്ലറായിരുന്നു ബാറ്റര്‍. കുത്തിപ്പൊന്തുന്ന ന്യൂബോളില്‍ ബട്ട്ലര്‍ ബാറ്റുവെക്കാന്‍ ശ്രമിച്ചെ്ങ്കിലും അപകടം മനസിലാക്കി ഒഴിഞ്ഞുമാറി. ബാറ്റില്‍ പന്ത് കൊണ്ടില്ലെന്ന് ഫീല്‍ഡര്‍മാര്‍ക്കൊക്കെ മനസിലായെങ്കിലും ലബുഷെയിന് മാത്രം കിട്ടിയില്ല. കണ്ടപാടെ ലബുഷെയിന്‍ അപ്പീല്‍ തുടങ്ങി. എന്നാല്‍ സഹഫീല്‍ഡര്‍മാരില്‍ നിന്ന് കാര്യമായ പിന്തുണ കിട്ടതായാതോടെ കാര്യം മനസിലായി.
അതേസമയം ആഷസിലെ നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ട് സമനില പൊരുതി നേടി. വാലറ്റത്തിന്റെ ചെറുത്ത് നില്‍പ്പാണ് തീ പന്ത് എറിഞ്ഞ ആസ്ട്രേലിയന്‍ ബൗളർമാരിൽ നിന്നും ഇംഗ്ലണ്ടിനെ രക്ഷിച്ചത്. വാലറ്റക്കാരായ ജാക്ക് ലീച്ച്, സ്റ്റുവര്‍ട്ട് ബ്രോഡ്, ജെയിംസ് ആന്‍ഡേഴ്‌സണ്‍ എന്നിവരോടാണ് ഇംഗ്ലണ്ട് കടപ്പടേണ്ടിയിരിക്കുന്നത്. മത്സരം അവസാനിക്കുമ്പോള്‍ അവര്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 270 റണ്‍സ് എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്.
വിക്കറ്റ് നഷ്ടമില്ലാതെ 30 റണ്‍സ് എന്ന നിലയിലാണ് ഇംഗ്ലണ്ട് അഞ്ചാം ദിനം കളി തുടങ്ങിയത്. 60 റണ്‍സെടുത്ത ബെന്‍ സ്റ്റോക്ക്‌സ്, 77 റണ്‍സെടുത്ത സാക് ക്രാവ്‌ലി, 41 റണ്‍സെടുത്ത ജോണി ബെയര്‍സ്‌റ്റോ എന്നിവരൊഴികെ ഇംഗ്ലണ്ടിന്റെ മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ നിരാശപ്പെടുത്തി. ആസ്‌ട്രേലിയൻ ഫാസ്റ്റ്ബൗളർമാരെല്ലാം മികവ് പുറത്തെടുത്തതോടെ കൃത്യമായ ഇടവേളകളിൽ ഇംഗ്ലണ്ടിന്റെ വിക്കറ്റുകൾ വീണു.
Let's give Labuschagne an E for Effort on that appeal 😂 #Ashes pic.twitter.com/To5SxDKPMJ
— cricket.com.au (@cricketcomau) January 9, 2022
Marnus Labuschagne's hilarious no-look appeal leaves commentators in splits
Adjust Story Font
16