നൈറ്റ് പാർട്ടിയിലെ മദ്യപാനം: ഗ്ലെൻ മാക്‌സ്‌വെൽ ആശുപത്രിയിൽ
മാക്‌സ്‌വെല്ലിന്റെ ആശുപത്രി പ്രവേശനവുമായി ബന്ധപ്പെട്ട് ക്രിക്കറ്റ് ആസ്‌ട്രേലിയ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്
അഡ്ലൈഡ്: ആസ്ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം അഡ്ലെയ്ഡില്‍ നടന്ന നൈറ്റ് പാര്‍ട്ടിക്ക് പിന്നാലെയാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
മദ്യപിച്ചതിനെ തുടർന്നുണ്ടായ പ്രശ്‌നങ്ങളാണ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് ആദ്യ റിപ്പോർട്ടുകൾ. അവിടെ എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ല. അതേസമയം സംഭവത്തിൽ ക്രിക്കറ്റ് ആസ്‌ട്രേലിയ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
എന്നാല്‍ ചികിത്സയ്ക്ക് ശേഷം താരം ആശുപത്രി വിട്ടതായും വാര്‍ത്തകളുണ്ട്. സംഭവം നടക്കുമ്പോൾ മുൻ ആസ്‌ട്രേലിയൻ താരം ബ്രെറ്റ്ലിയും ഭാഗമായ സിക്‌സ് ആന്റ് ഔട്ട് എന്ന റോക് ബാൻഡ് നടക്കുന്നുണ്ടായിരുന്നു. പാര്‍ട്ടിയില്‍ അടിപിടി നടന്നോ എന്നും വ്യക്തമല്ല.
ആസ്‌ട്രേലിയക്ക് ഇനി വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയാണ്. ഇതിലേക്ക് മാക്‌സ്‌വെല്ലിനെ പരിഗണിച്ചിട്ടില്ല. താരത്തിന് നേരത്തെ വിശ്രമം അനുവദിച്ചതാണ്. ശേഷം നടക്കുന്ന ടി20 പരമ്പരക്ക് കാര്യമായി തയ്യാറെടുക്കാനാണ് ഏകദിന പരമ്പരയിലേക്ക് പരിഗണിക്കാതിരുന്നത്. ടി20 ലോകകപ്പ് ഉൾപ്പെടെ ഈ വർഷം മുന്നിലുണ്ട്.
കഴിഞ്ഞ വർഷം അവസാനം ഇന്ത്യയിൽ നടന്ന ഏകദിന ലോകകപ്പിനിടെ ഗോൾഫ് കാർട്ടിൽ നിന്ന് വീണത് താരത്തെ തളര്‍ത്തിയിരുന്നു. പിന്നീട് വീഴ്ചയില്‍ നിന്ന് മുക്തനാകുകയും ചെയ്തു. 2022ന്റെ അവസാനത്തിൽ, ഒരു സുഹൃത്തിന്റെ ജന്മദിന പാര്‍ട്ടിക്കിടെ ഓടുന്നതിനിടയിൽ വഴുതിവീണ് കാൽ ഒടിഞ്ഞിരുന്നു. ശേഷം മൂന്ന് മാസത്തിലേറെ ടീമിന് പുറത്തായിരുന്നു താരം.
നേരത്തെ ബിബിഎൽ(ബിഗ്ബാഷ് ലീഗ്) ടീമായ മെൽബൺ സ്റ്റാർസിന്റെ ക്യാപ്റ്റൻ സ്ഥാനം മാക്‌സ്‌വെൽ ഒഴിഞ്ഞിരുന്നു.
Summary-CA investigates after Maxwell is hospitalised following alcohol-related incident
Adjust Story Font
16