"ഒരു പന്ത് പോലും അയാള്‍ വെറുതെ വിടുന്നില്ല"; ഇന്ത്യന്‍ താരത്തെ വാനോളം പുകഴ്ത്തി മൈക്കിള്‍ വോണ്‍
ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലെ വെടിക്കെട്ട് പ്രകടത്തിന് ശേഷമാണ് താരത്തെ വോന്‍ പ്രശംസ കൊണ്ടു മൂടിയത്
ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലെ വെടിക്കെട്ട് പ്രകടത്തിന് ശേഷം ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ റിഷബ് പന്തിനെ വാനോളം പുകഴ്ത്തി മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കിൾ വോണ്‍. പന്തിനെ ഇഷ്ടപ്പെടാതിരിക്കാൻ ഒരാൾക്കും കഴിയില്ലെന്ന് വോണ്‍ ട്വിറ്ററിൽ കുറിച്ചു.
"റിഷബ് പന്തിന്‍റെ കളി കാണാൻ തന്നെ ഭംഗിയാണ്. ഒരാൾക്കും അയാളെ ഇഷ്ടപ്പെടാതിരിക്കാൻ കഴിയില്ല. ടെസ്റ്റ് ക്രിക്കറ്റിലും നേരിടുന്ന ഒരു പന്തിനെ പോലും അയാൾ വെറുതെ വിടുന്നില്ല. എന്താണയാളുടെ മനസ്സില്‍ എന്ന് പോലും അറിയുന്നില്ല. മോഡേൺ ക്രിക്കറ്റിലെ ഏറ്റവും മികച്ച എന്‍റര്‍ടൈനറാണ് അയാൾ"- മൈക്കിള്‍ വോണ്‍ കുറിച്ചു.
Absolutely love watching @RishabhPant17 !! A player who you can't love .. don't want to miss a ball he faces .. no idea what's going on his head .. but it's always a must watch .. I reckon he is the greatest modern day player entertainer ., #INDvSL
— Michael Vaughan (@MichaelVaughan) March 4, 2022
മത്സരത്തിൽ ശ്രേയസ് അയ്യർ പുറത്തായതിന് ശേഷം ടി-20 മോഡിലേക്ക് കളിയുടെ ഗിയർ മാറ്റിയ റിഷബ് പന്ത് നാല് സിക്‌സറുകളുടേയും ഒമ്പത് ബൗണ്ടറികളറികളുടെയും അകമ്പടിയില്‍ 96 റണ്‍സാണ് അടിച്ചു കൂട്ടിയത്. സെഞ്ച്വറിക്ക് നാല് റൺസ് അകലെ വച്ച് സുരങ്ക ലക്മലാണ് പന്തിനെ പുറത്താക്കിയത്. അപ്പോഴേക്കും ഇന്ത്യ ബേധപ്പെട്ട സ്‌കോർ പടുത്തുയർത്തിയിരുന്നു. ആദ്യദിനം കളിയവസാനിപ്പിക്കുമ്പോൾ ആറ് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 357 റൺസ് എന്ന നിലയിലാണ്. 45റൺസുമായി രവീന്ദ്ര ജഡേജയും 10 റൺസുമായി അശ്വിനുമാണ് ക്രീസിൽ.
Adjust Story Font
16