ടി20 ലോകകപ്പ് ടീം പ്രഖ്യാപനത്തിന് പിന്നാലെ പാക് ടീമില്‍ പൊട്ടിത്തെറി; മിസ്ബ ഉള്‍ ഹഖും വഖാര്‍ യൂനിസും രാജിവെച്ചു
കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുന്നതിന്റെ ഭാഗമായാണ് പരിശീലക സ്ഥാനം ഒഴിയുന്നതെന്നാണ് മിസ്ബ അറിയിച്ചത്
ടി20 ലോകകപ്പ് ടീം പ്രഖ്യാപനത്തിന് പിന്നാലെ പാകിസ്താന്‍ ക്രിക്കറ്റ് ടീമില്‍ പൊട്ടിത്തെറി. മുഖ്യ പരിശീലക സ്ഥാനം മിസ്ബ ഉള്‍ ഹഖും ബൗളിങ് പരിശീലക സ്ഥാനം വഖാര്‍ യൂനിസും രാജിവെച്ചു. ഇരുവരും സ്ഥാനമൊഴിഞ്ഞ കാര്യം പാക് ക്രിക്കറ്റ് ബോര്‍ഡ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.
കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുന്നതിന്റെ ഭാഗമായാണ് പരിശീലക സ്ഥാനം ഒഴിയുന്നതെന്നാണ് മിസ്ബ അറിയിച്ചത്. എന്നാല്‍ ലോകകപ്പിനുള്ള ടീമില്‍ തങ്ങള്‍ ആവശ്യപ്പെട്ട താരങ്ങളെ ഉള്‍പ്പെടുത്താത്തതിന്റെ ഭാഗമായാണ് രാജിയെന്നാണ് റിപ്പോര്‍ട്ട്. മിസ്ബയും വഖാര്‍ യൂനിസും 2019 ലാണ് പരിശീലകരായി സ്ഥാനമേല്‍ക്കുന്നത്.
ഒരുമിച്ചാണ് സ്ഥാനമേറ്റെടുത്തതെന്നും അതിനാല്‍ സ്ഥാനമൊഴിയുന്നതും ഒരുമിച്ചാവാമെന്ന് കരുതിയാണ് പരിശീലക സ്ഥാനം രാജിവെച്ചതെന്ന് വഖാര്‍ യൂനിസ് പറഞ്ഞു. ടി20 ലോകകപ്പില്‍ ഇന്ത്യയ്‌ക്കെതിരെ ഒക്ടോബര്‍ 24 നാണ് പാകിസ്താന്റെ ആദ്യ മത്സരം.
Adjust Story Font
16